മധ്യപ്രദേശില്‍ 12 ദിവസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു

New Update

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍12 ദിവസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ കുഞ്ഞിനെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ രോഗബാധയുണ്ടായത് ആശുപത്രിയില്‍ നിന്നാണെന്നാണ് സംശയം.

Advertisment

publive-image

ഭോപ്പാലിലെ സുല്‍ത്താനിയ ആശുപത്രിയിലായിരുന്നു അമ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സിസേറിയനായതിനാല്‍ ഏപ്രില്‍ 11നാണ് ഇവര്‍ ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി.

പിറ്റേദിവസം പത്രത്തിലൂടെയാണ് ഭാര്യയെ പരിചരിച്ച ആരോഗ്യപ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതറിഞ്ഞത്. തുടര്‍ന്ന് കുടുംബം ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.

madhyapredesh
Advertisment