ഭോപാല്‍: മധ്യപ്രദേശിലെ ഭോപാല്‍ വാതക ദുരന്തത്തിന്‍റെ രണ്ട് ഇരകള്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ഈ മാസം 14നും 17നുമാണ് കൊവിഡ്രോഗ ബാധിതരായ വയോധികര്‍ മരിച്ചതെന്ന് ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ പ്രവര്‍ത്തക രച്‌ന ധിന്‍ഗ്ര അറിയിച്ചു. ഇരുവരുടെയും മരണശേഷമാണ് പരിശോധന ഫലം ലഭിച്ചത്.
/sathyam/media/post_attachments/M0YlZHrt92fV1qOzB1aO.jpg)
ദുരന്ത ഇരകളായ അഞ്ചുപേര്‍ ഈ മാസം ആദ്യം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. നിലവില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന ഇവര്‍ക്ക് കൊറോണ വൈറസ് കൂടി ബാധിച്ചാല്‍ നില ഗുരുതരമാകുമെന്നും ഇങ്ങനെയുള്ളവര്‍ക്ക് പ്രത്യേക പരിചരണമാണ് വേണ്ടതെന്നും ധിന്‍ഗ്ര പറഞ്ഞു.