മമ്മൂട്ടിയുടെ ‘യാത്ര’യ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘യാത്ര’വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതം പറയുന്ന തെലുങ്ക് ചിത്രമാണ്. ഫെബ്രുവരി 8 ന് ലോകവ്യാപകമായി റിലീസിനൊരുങ്ങുകയാണ് ചിത്രം. അതേസമയം ‘യാത്ര’യ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ് ലഭിച്ചു. ചെന്നൈ ശ്രീ സായി ലക്ഷ്മി ഫിലിംസിലെ എം മുരുകനാണ് ‘യാത്ര’യ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ പേരിന്റെയും കഥയുടെയും ഉടമസ്ഥാവകാശം തനിക്കാണെന്നാണ് പരാതിയില്‍ പറയുന്നത്. ഫെബ്രുവരി ആറിനായിരിക്കും ഈ കേസില്‍ കോടതി വാദം കേള്‍ക്കുക.

ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. രണ്ടാം തവണയും മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് വൈ എസ് ആര്‍ കൊല്ലപ്പെട്ടത്. ഏറെ ജനകീയനായിരുന്നു വൈ എസ് ആര്‍. വിജയ് ചില്ലയും ശശി ദേവറെഡ്ഡിയും ചേര്‍ന്നാണ് യാത്രയുടെ നിര്‍മ്മാണം.

ചിത്രത്തില്‍ മമ്മൂട്ടിയുടെ പിതാവായി എത്തുന്നത് പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജഗപതി ബാബുവാണ്.സുഹാസിനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Advertisment