Advertisment

കാമ്പുറത്തെ ജനങ്ങളെ അപമാനിച്ച തോപ്പയിൽ വാർഡ് കൗൺസിലർ സി.പി സുലെമാൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച വെസ്റ്റ്ഹിൽ ഏരിയ കമ്മിറ്റി മഹിള ധർണ്ണ സംഘടിപ്പിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: കാമ്പുറം പ്രദേശത്ത് അനാശ്യാസ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നും അവിടുത്തെ ആൾക്കാർ അതിനു കുട്ടു നിൽക്കുകയാണെന്ന് പറഞ്ഞ തോപ്പയിൽ വാർഡ് കൗൺസിലർ സി.പി. സുലൈമാൻ മാപ്പ് പറയണമെന്നാവിശ്യപ്പെട്ട് മഹിളമോർച്ച വെസ്റ്റ്ഹിൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മഹിള ധർണ്ണ ഒബിസി മോർച്ച സംസ്ഥാന അധ്യക്ഷൻ എൻ പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യ്തു.

കഴിഞ്ഞ 14 വർഷമായി സ്ട്രീറ്റ്ലൈറ്റ് പോലും ഫിറ്റ് ചെയ്യാതിരുന്ന പ്രദേശത്ത് വെളിച്ചത്തിനു വേണ്ടി നാട്ടുകാർ നടത്തിയ സമരത്തിൽ വിറളി പൂണ്ട വാർഡ് കൗൺസിലർ സി.പി. സുലൈമാൻ മാന്യമായി ജീവിക്കുന്ന കാമ്പുറത്തെ ജനങ്ങളെയും നാടിനെയും അപമാനിച്ചിരിക്കുകയാണ് വാർഡിൽ ഒരു വികസന പ്രവർത്തനവും നടത്താൻ സാധിക്കാത്ത പരാജയപ്പെട്ട കൗൺസിലർ സി.പി. സുലൈമാൻ ജനങ്ങളോട് മാപ്പ് പറയുന്നതുവരെ ശക്തമായ സമര പരിപാടികൾക്ക് ബി.ജെ.പി. നേതൃത്വം നൽകുമെന്ന് അദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

മഹിള മോർച്ച ഏരിയ പ്രസിഡണ്ട് മാലിനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം പി. പീതാംമ്പരൻ , നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു, മഹിള മോർച്ച ഏരിയ ജനറൽ സെക്രട്ടറി. റുബി മനോഹർ, എന്നിവർ പ്രസംഗിച്ചു.

കെ.പി. പ്രേമോദ് ബി.ജെ.പി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷൈബു തോപ്പയിൽ, സരള മോഹൻദാസ്, ഏരിയ പ്രസിഡണ്ട് പി.എം അനൂപ്, ജനറൽ സെക്രട്ടറി സി.ബിജിത്, സെക്രട്ടറിമാരായ ടി. മണികണ്ഠൻ, ശിവപ്രസാദ് , ശ്രീജ ജനാർദ്ധനൻ, വസുമതി എന്നിവർ സമരത്തിന് നേതൃത്വം നൽകി.

തോപ്പയിൽ വാർഡ് കൗൺസിലർ സി.പി സുലൈമാൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച വെസ്റ്റ്ഹിൽ ഏരിയ കമ്മറ്റി നടത്തിയ ധർണ

kozhikode news
Advertisment