Advertisment

കാമ്പുറം നിവാസികളെ അപമാനിച്ച കൗൺസിലർ മാപ്പ് പറയണം; നാടിന്റെ വെളിച്ചത്തിനായ് പ്രതിഷേധ തീ പന്തവുമായി മഹിളാ മോർച്ച

New Update

publive-image

Advertisment

കോഴിക്കോട്: തോപ്പയിൽ വാർഡിലെ കാമ്പുറം പ്രദേശത്തെ ഇരുട്ടിൽ നിന്ന് മോചിപ്പിക്കാനും കാമ്പുറത്ത് അനാശ്യാസ പ്രവർത്തനം നടക്കുന്നുവെന്ന് പറഞ്ഞ് കാമ്പുറം നിവാസികളെ അപമാനിച്ച വാർഡ് കൗൺസിലർ സി.പി സുലൈമാൻ ജനങ്ങളോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് മഹിളാ മോർച്ച വെസ്റ്റ്ഹിൽ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ തീപന്തം പരിപാടി ബി.ജെ.പി നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു ഉദ്ഘാടനം ചെയ്തു.

മഹിളാ മോർച്ച ഏരിയ പ്രസിഡണ്ട് മാലിനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ഏരിയ പ്രസിഡണ്ട് പി.എം അനുപ്, മഹിളാ മോർച്ച ഏരിയ ജനറൽ സെക്രട്ടറി. റുബി മനോഹർ, അംബുജം, തുടങ്ങിയവർ കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന പരിപാടിക്ക് നേതൃത്വം നൽകി.

സുലൈമാൻ മാപ്പ് പറയണമെന്നാവിശ്യപ്പെട്ട് ജൂലൈ 20 ന് മഹിളാ മോർച്ച ഏരിയ പ്രസിഡണ്ട് മാലിനി സന്തോഷ് നയിക്കുന്ന പദയാത്ര കോന്നാട് നിന്ന് ആരംഭിക്കും

kozhikode news mahila morcha
Advertisment