Advertisment

അനിവാര്യമല്ലാത്ത ചടങ്ങുകൾ ഒഴിവാക്കിയോ നീട്ടി വെച്ചോ സർക്കാർ മാതൃക കാണിക്കണം.  ഓൺലൈൻ, ഇകോമേഴ്‌സ് പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തണം - മലയാള ചലച്ചിത്ര കാണികൾ (മക്കൾ)

New Update

publive-image

Advertisment

കോഴിക്കോട്: കേരളത്തിൽ കോവിഡ് വ്യാപനം മുൻ റെക്കോർഡുകൾ തിരുത്തി രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന അവാർഡ് വിതരണം, ഫിലിം ഫെസ്റ്റിവൽ, ഉദ്ഘാടനം, ആഘോഷങ്ങൾ, എന്നിവ മാറ്റി വയ്ക്കുകയോ, ഒഴിവാക്കുക വേണമെന്ന് മലയാളചലച്ചിത്ര കാണികൾ (മക്കൾ)സംസ്ഥാന ഭാരവാഹികളുടെ അടിയന്തിര ഓൺലൈൻ യോഗം അഭ്യർത്ഥിച്ചു.

ഫെബ്രുവരി 25ന് വിപുലമായി നടത്താനിരുന്ന രണ്ടാമത് കുതിരവട്ടം പപ്പു അവാർഡ് ദാനചടങ്ങ് നീട്ടിവെക്കാനും ഇരുപത്തിയൊന്നാം വർഷ അനുസ്മരണച്ചടങ്ങ് ഓൺലൈൻ ആയി നടത്താനും യോഗം തീരുമാനിച്ചു.

കോവിഡ് വ്യാപന നിയന്ത്രണത്തിൽ അന്തർദേശീയ - ദേശീയ - സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തന അംഗീകാരം നേടിയ കേരളം എങ്ങനെയാണ് കോവിഡ് വ്യാപനത്തിൽ ഇപ്പോൾ മുൻപന്തിയിൽ എത്തിയതെന്ന് സമഗ്ര അന്വേഷണം നടത്തി പോരായ്മകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കോവിഡിൽ നിന്ന് മോചനത്തിന് വാക്സിൻ കുത്തിവെപ്പ് ആരംഭിച്ച് ആഗോളതലത്തിൽ ആശ്വാസം കൊള്ളുന്ന അവസരത്തിലാണ് കേരളത്തിലും വ്യാപനം പെരുകി രാജ്യത്തെ അമ്പരപ്പിച്ചിരിക്കുന്നത്.

പണി പൂർത്തീകരിച്ച റോഡുകൾ, പാലങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, ജനങ്ങൾക്ക് തുറന്നുകൊടുത്തു ഉദ്ഘാടന ചടങ്ങുകൾ പിന്നീട് നടത്തുന്നതായിരിക്കും ഉചിതം.

ഉപജീവനത്തിന് സ്ഥാപനങ്ങൾ തുറക്കുന്നതും, സർക്കാർ സ്വകാര്യ സ്ഥാപന ജീവനക്കാർ ജോലിക്ക് വരുന്നതും, മറ്റു അത്യാവശ്യ യാത്രകളും ഒഴിവാക്കാനാകില്ല. എന്നാൽ വിനോദയാത്ര, വിവാഹം, സ്വീകരണ ചടങ്ങുകൾ, തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ തുടങ്ങി മൃതദേഹം സംസ്കാര ചടങ്ങുകളിൽ പോലും മുൻകാലത്തെ മുന്നൊരുക്കവും, കരുതലും,ജാഗ്രതയും, ശുഷ്കാന്തിയും പലരും കാണിക്കാത്തത് ഖേദകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

കോടികൾ ചെലവഴിച്ച് സർക്കാർതലത്തിൽ നടത്തുന്ന വിവാദങ്ങൾ കൂടപ്പിറപ്പായ ഫിലിം ഫെസ്റ്റിവൽ, ഫിലിം അവാർഡ് വിതരണം, മേൽപ്പാലം, ബൈപ്പാസ് ഉദ്ഘാടനം തുടങ്ങിയവ കടുത്ത വിവാദത്തിലും ആരോഗ്യ പ്രോട്ടോകോൾ പാലിക്കാതെ പ്രതിഷേധത്തിലും എത്തുന്നു. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പുകൾ ആവശ്യമായ നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളും മിതത്വം പാലിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു.

കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചതും ബഡ്ജറ്റിൽ 35,000 കോടി അനുവദിച്ചതും, വ്യാപക തോതനുസരിച്ച് മരണസംഖ്യ വരാത്തതും, കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് 25000 പോലീസ് സേനയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതും ജനങ്ങൾക്ക്‌ ആശ്വാസം നൽകുന്നു.

തമിഴ്നാട് സർക്കാർ 11 വർഷം തുടർച്ചയായി സിനിമ അവാർഡ് നടത്തിയിട്ടില്ല. അതുമൂലം അവിടുത്തെ സിനിമ വ്യവസായത്തിൽ യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. (1964 മുതൽ1979 വരെ) 15 വർഷത്തോളം കേരളത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ല( ആറുമാസം വീതം നീട്ടി) എന്ന് യോഗത്തിൽ ചിലർ ചൂണ്ടിക്കാട്ടി.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഷെവലിയാർ സി. ഇ.ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം. ശ്രീറാം, ജനറൽ സെക്രട്ടറി ബോണി ഓസ്റ്റിൻ, അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, പി.ഐ. അജയൻ, പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, ശ്രീമതി ശ്രീദേവി ശ്രീറാം, എൻ.ഇ. ബാലകൃഷ്ണമാരാർ , കട്ടയാട്ട് വേണുഗോപാൽ, മാത്യു മൂലേപ്പാട്ട്, പി.സി. മാത്യു, സി.വി. ജോസി, സി.സി. മനോജ് എന്നിവർ പങ്കെടുത്തു.

 

kozhikode news
Advertisment