Advertisment

സമസ്ത മേഖലകൾക്കും ആശ്വാസം നൽകുന്ന ഇളവുകൾ പ്രഖ്യാപിച്ച സർക്കാർ നടപടി സ്വാഗതാര്‍ഹം - മലബാർ ഡെവലപ്മെന്റ് കോർഡിനേഷൻ കമ്മിറ്റി 

New Update

publive-image

Advertisment

കോഴിക്കോട്: വിവിധ സംഘടനകളും, സമാന ചിന്താഗതിക്കാരും, പിന്തുണയ്ക്കുന്നവരും നിരന്തരമായി ഉന്നയിച്ച ആവശ്യത്ത്തിന്റെയും, സമ്മർദ്ദത്തിന്റെയും ഫലമായി അൽപ്പം വൈകിയാണെങ്കിലും ശാസ്ത്രീയവും, പ്രായോഗികവുമായ ആഴ്ചയിൽ ആറു ദിവസവും, ഓഗസ്റ്റ് 15, 22 ഞായറാഴ്ചകളിലും, തുറന്നു പ്രവർത്തിക്കാനും (സ്ഥാപനങ്ങൾ പ്രവർത്തിക്കാനുള്ള സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് 9 വരെ നീട്ടിയത്) സ്ഥാപനങ്ങളിലെ ആൾക്കൂട്ടവും, തിരക്കും, കോവിഡ് വ്യാപനം കുറയ്ക്കുന്നതിനും ഏറെ ഉപകരിക്കുമെന്ന് എം.ഡി.സി.സി ഭാരവാഹികൾ വിലയിരുത്തി.

തികഞ്ഞ ജാഗ്രതയോടെ സ്ഥാപന നടത്തിപ്പുകാരും, ഉപഭോക്താക്കളും, പൊതുജനങ്ങളും പ്രവർത്തിച്ചാൽ ഈ പ്രതിസന്ധികൾ തരണം ചെയ്യുന്നതിനും, കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും കൂടുതൽ ആനുകൂല്യം ലഭിക്കുന്നതിനും സഹായകരമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു.

തകർന്നടിഞ്ഞ സമസ്ത മേഖലകൾക്കും സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള ആനുകൂല്യം ലഭിക്കുന്നതിനും, അമിതമായ ഇന്ധനവില കുറയ്ക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ഇതേ മാതൃകയിൽ സമ്മർദ്ദം ചെലുത്തണമെന്ന് മലബാർ ഡെവലപ്മെന്റ് കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ഷെവലിയർ സി.ഇ. ചാക്കുണ്ണി, ജനറൽ കൺവീനർ ജോണി പാറ്റാണി, കൺവീനർമാരായ ഇ.പി. മോഹൻ ദാസ്, പി.ഐ. അജയൻ എന്നിവർ ആവശ്യപ്പെട്ടു.

kozhikode news
Advertisment