Advertisment

കോവിഡ് പ്രതിരോധം: ആരോഗ്യ ഓഡിറ്റിംഗ് നടത്തി പ്രതിരോധ ചികിത്സാ സംവിധാനം വിപുലീകരിക്കണം - മലബാർ ഡെവലപ്മെന്റ് കൗൺസിൽ

New Update

publive-image

Advertisment

കോഴിക്കോട്: തുടക്കത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൽ ദേശീയ-അന്തർദേശീയ തലത്തിൽ മികവിന് പ്രശംസ കൈവരിച്ച സംസ്ഥാനമാണ് കേരളം.

ഇപ്പോൾ ഏറ്റവും കൂടുതൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (14-19%) രേഖപ്പെടുത്തുന്ന സംസ്ഥാനമായി കേരളം തുടരുന്നു.

ഈ ആപൽഘട്ടം തരണം ചെയ്യാൻ അടിയന്തര സമഗ്ര ആരോഗ്യ - പ്രതിരോധ ഓഡിറ്റിംഗ് നടത്തി ഊർജിത നടപടികൾ സ്വീകരിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ രക്ഷാധികാരി ഡോക്ടർ എ.വി അനൂപ്, പ്രസിഡണ്ട് ഷെവലിയർ സി.ഇ ചാക്കുണ്ണി, വൈസ് പ്രസിഡണ്ട് ഫിലിപ്പ് കെ ആന്റണി എന്നിവർ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും അനുബന്ധ വകുപ്പുകളോടും അഭ്യർത്ഥിച്ചു.

മെച്ചപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും നിയന്ത്രണങ്ങളോടെയും മറ്റു സംസ്ഥാനങ്ങൾ കോവിഡ് വ്യാപന നിരക്ക് ഗണ്യമായി കുറച്ചു വരുന്നു. താരതമ്യേന മികച്ച ചികിത്സാ സംവിധാനം ഉള്ള കേരളത്തിൽ സമ്പർക്ക വ്യാപനം പെരുകുന്നതിൽ അവർ ആശങ്ക പ്രകടിപ്പിച്ചു.

സിആര്‍പിസി 144 ലംഘിച്ച ആൾക്കൂട്ടമാണ് വ്യാപനത്തിന് കാരണമായി കേരള ആരോഗ്യ മന്ത്രിയും ആഘോഷങ്ങളാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും ചൂണ്ടിക്കാട്ടുന്നു.

സമരങ്ങളും ആഘോഷങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ കൂടുതലായി ആളുകൾ കൂട്ടം കൂടി നടക്കുന്നുണ്ട്. എന്നിട്ടും അവർക്ക് വ്യാപനം നിയന്ത്രിക്കാൻ ഒരു പരിധിവരെ കഴിയുന്നു എന്നതാണ് വസ്തുത.

ആ മാതൃക വ്യാപനം നിയന്ത്രിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാർ തീരുമാനങ്ങൾ കർശനമായി നടപ്പാക്കുന്നതിനും എല്ലാവിധ കൂടിച്ചേരലുകളും തടയുന്നതിന് കേരള സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു.

ഡയാലിസ്, അർബുദ, ഹൃദയ രോഗ, ചികിത്സാ കേന്ദ്രങ്ങളിലെ അണുബാധ നിയന്ത്രണം ശക്തിപ്പെടുത്തണം.

സർക്കാർ വികസന പ്രവർത്തനങ്ങൾക്കും, വൻകിട പദ്ധതി പ്രഖ്യാപനത്തിനും, പ്രചരണത്തിനും ആണ് മുൻഗണന കൊടുക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനും, ജനതയെ ബോധവൽക്കരിക്കുന്നതിനുമാണ് മുൻഗണന അർഹിക്കുന്നത്.

ഈ ആപൽഘട്ടത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങളും, നിയന്ത്രിക്കാൻ സർക്കാർ സംവിധാനവും തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

തറക്കല്ലിടലും, ഉദ്ഘാടനവും മറ്റു പൊതു-സ്വകാര്യ ചടങ്ങുകളും മാറ്റിവയ്ക്കാനും, ഒഴിച്ചുകൂടാനാവാത്തവ ലളിതമായി നടത്തി മാതൃക കാണിക്കാൻ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും, സംഘടനകളും, വ്യക്തികളും തയ്യാറാകണമെന്നും അവർ അഭ്യർത്ഥിച്ചു.

 

malabar development council
Advertisment