Advertisment

എയർ ഇന്ത്യ എക്സ്പ്രസ് ഹെൽപ്പ് ഡെസ്ക് - മലബാർ ഡെവലപ്മെന്റ് കൗൺസിൽ സ്വാഗതം ചെയ്തു

New Update

publive-image

Advertisment

കോഴിക്കോട്: ഓഗസ്റ്റ് 7 ലെ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കും കേന്ദ്ര - കേരള സർക്കാരുകൾ പ്രഖ്യാപിച്ച ആനുകൂല്യങ്ങളും, MC99 ഇൻഷുറൻസ് തുകയും കാലതാമസമില്ലാതെ ലഭിക്കണമെന്ന് അഭ്യർത്ഥിച്ച് 12/08/2020ന് ബഹുമാനപ്പെട്ട പ്രധാനമന്ത്രി, ബഹു കേരള ഗവർണർ, ബഹു കേരള മുഖ്യമന്ത്രി എന്നിവർക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് നിവേദനം സമർപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഇൻഡസ്ട്രിയൽ റിലേഷൻസ് മാനേജർ ബി. മുരളികൃഷ്ണൻ 14/12/2020ന് അയച്ച വിശദമായ മറുപടിയിൽ പരിക്കുപറ്റിയ 165 പേരിൽ 53 പേർ മാത്രമാണ് ക്ലെയിം ഫോം സമർപ്പിച്ചതായി അറിയിച്ചത്.

മരിച്ചവരുടെ ആശ്രിതർ ആരും ഇതുവരെ ക്ലെയിം അപേക്ഷ സമർപ്പിച്ചിട്ടില്ല എന്ന് അറിയിച്ചു. ഇടക്കാല ആശ്വാസം നൽകിയതിന്റെ വിശദമായ കണക്കുകളും, ചികിത്സ ആനുകൂല്യങ്ങളും മറ്റു ചിലവുകൾ നൽകിയതും മറുപടിയിൽ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടും, എയർപോർട്ട് ഉപദേശക സമിതി അംഗവുമായ ഷെവലിയാർ സി.ഇ ചാക്കുണ്ണി മരിച്ചവരുടെ ആശ്രിതർക്കും, അപകടത്തിൽപ്പെട്ടവർക്കും സഹായത്തിനായി ഹെൽപ്പ് ഡെസ്ക് ആരംഭിക്കണമെന്ന് അഭ്യർത്ഥിച്ച് ബന്ധപ്പെട്ടവർക്ക് കത്തയച്ചത്.

അതിന്റെ അടിസ്ഥാനത്തിൽ മരിച്ചവരുടെ ആശ്രിതർക്കും, പരിക്കുപറ്റിയവർക്കും എത്തിച്ചേരാൻ കൂടുതൽ സൗകര്യപ്രദമായ കോഴിക്കോട് ബാങ്ക് റോഡ് ഈറോത്ത് ബിൽഡിങ്ങിൽ (വ്യാപാരഭവനു സമീപം) ഹെൽപ്പ് ഡെസ്ക് ഇന്നുമുതൽ ആരംഭിച്ചു.

എംഡിസി പ്രസിഡണ്ട് ഷെവലിയാർ സി.ഇ ചാക്കുണ്ണി ഹെൽപ് ഡെസ്കിൽ ചെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഇൻഡസ്ട്രിയൽ മാനേജർ ബി.മുരളീകൃഷ്ണനെയും, ഫിനാൻസ് ഓഫീസർ എൻ.ജി. ആസാദിനെയും കൗൺസിലിന്റെ നന്ദി അറിയിച്ചു. പ്രവർത്തന സമയം രാവിലെ 9 മുതൽ ഇടവേളകളില്ലാതെ 6 30 വരെ പ്രവർത്തിച്ച് സേവനം നൽകുമെന്നും ശനിയും ഞായറും, അവധി ആണെന്നും അറിയിച്ചു.

ബന്ധപ്പെടേണ്ട ഫോൺ നമ്പര്‍: 8590975761, 8590983213

മെയിൽ ഐഡി: compensation@airindiaexpress.in

kozhikode news
Advertisment