Advertisment

എയർ ക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട് ഉടൻ സമർപ്പിക്കണം - മലബാർ ഡെവലപ്മെന്റ് കൗൺസിൽ

New Update

publive-image

Advertisment

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ് വിമാന ദുരന്തം നടന്നിട്ട് ഒരു വർഷം പിന്നിടുന്നു. അപകടത്തിൽ മരിച്ചവർക്കും, പരിക്കേറ്റവർക്കും അർഹതപ്പെട്ട ഇൻഷുറൻസ് തുകയും, കേന്ദ്ര സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ വീതവും ലഭിക്കുന്നതിന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനം മൂലം പലർക്കും ആനുകൂല്യം ലഭിച്ചു.

എൺപതോളം പേർക്ക് 7 കോടിക്കു മുകളിൽ നൽകിയതായും, 2 ലക്ഷം രൂപ വീതം ഇൻഷുറൻസ് തുക ലഭിക്കുമ്പോൾ തിരിച്ചടയ്ക്കാം എന്ന വ്യവസ്ഥയിൽ ഇടക്കാല ആശ്വാസമായി എല്ലാവർക്കും ലഭിച്ചുവെന്നും, ഇതുവരെയുള്ള ചികിത്സാ ചിലവുകൾ എല്ലാം എയർ ഇന്ത്യ നൽകിയെന്നും അറിയുന്നു.

മുപ്പതോളം പേർ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും, ഇരുപതിലധികം പേർ അമേരിക്കൻ കോടതിയെയും, 27 ഓളം പേർ ദുബായിലെ നിയമ സ്ഥാപനങ്ങൾ വഴി കേസ് ഫയൽ ചെയ്ത സാങ്കേതിക തടസ്സമാണ് അവശേഷിക്കുന്നവരുടെ ക്ലെയിം സെറ്റിൽ ചെയ്യുന്നതിന് താമസം നേരിടുന്നത് എന്നറിയുന്നു.

മലബാർ ഡെവലപ്മെന്റ് കൗൺസിൽ ബഹു പ്രധാനമന്ത്രി, വ്യോമയാനമന്ത്രി, ഡിജിസിഎ ചെയർമാൻ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയർ ഇന്ത്യ, ബഹു കേരള ഗവർണർ, കേരള മുഖ്യമന്ത്രി, നോർക്ക സിഇഒ, എയർപോർട്ട് ഉപദേശക സമിതി ചെയർമാൻ, മലബാറിലെ ജനപ്രതിനിധികൾ എന്നിവർക്ക് അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടിന് അയച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

21 പേർ മരിക്കുകയും, 92 പേർക്ക് ഗുരുതരവും 73 പേർക്ക് നിസ്സാര പരിക്കുകളുമാണ് പറ്റിയത്. (184 യാത്രക്കാരും, ആറു വിമാന ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നത്). അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും, പരിക്കുപറ്റി തൊഴിൽ നഷ്ടപ്പെട്ടവർക്കും, തൊഴിലെടുക്കാൻ കഴിയാത്തവരുടെയും തീരാനഷ്ടവും, സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും, സാങ്കേതിക തടസ്സങ്ങൾ നീക്കി ആനുകൂല്യം മുഴുവനായും ലഭിക്കാത്തവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച തുകയും, ഇൻഷുറൻസ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ജനപ്രതിനിധികളും, സംഘടനകളും ബന്ധപ്പെട്ടവരിൽ സമ്മർദ്ദം ചെലുത്തണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ രക്ഷാധികാരി ഡോക്ടർ എ.വി. അനൂപ്, പ്രസിഡണ്ടും എയർപോർട്ട് ഉപദേശക സമിതി അംഗവുമായ ഷെവലിയർ സി.ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ, ഖജാൻജി എം.വി. കുഞ്ഞാമു എന്നിവർ അഭ്യർത്ഥിച്ചു.

2021 മാർച്ച് 13ന് സമർപ്പിക്കേണ്ട എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട് എത്രയും വേഗം സമർപ്പിച്ച് നിർത്തലാക്കിയ വലിയ വിമാന സർവീസ് (കോഡ് -ഇ) പുനരാരംഭിക്കനാമെന്നും അവർ ആവശ്യപ്പെട്ടു.

malabar development council
Advertisment