Advertisment

മലബാർ ഡെവലപ്മെന്റ് കൗൺസിലിന്‍റെ പുതിയ ഓഫീസ് ഉദ്ഘാടനകര്‍മ്മം എംവിആർ ക്യാൻസർ സെന്റർ & ലാഡർ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ നിർവഹിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: കെവിൻ ആർക്കേഡിൽ (ബേബി ബസാർ) പ്രവർത്തിച്ചിരുന്ന മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഓഫീസ് കൂടുതൽ സൗകര്യപ്രദവും, പാർക്കിംഗ് ഏരിയ ഉള്ള ചാലപ്പുറം (മൂരിയാട് പാലത്തിനു സമീപം) മാനുവൽ ബിൽഡിങ്ങിൽ എംവിആർ ക്യാൻസർ സെന്റർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ലാഡർ എന്നീ സ്ഥാപനങ്ങളുടെ ചെയർമാൻ സി.എൻ വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ കുറെ വർഷങ്ങളായി മലബാറിന്റെ വികസനത്തിന് നിരന്തരം പ്രവർത്തിക്കുന്ന സംഘടനയുടെ പ്രവർത്തനങ്ങളെ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കും, പാർക്കിംഗ് സൗകര്യത്തിന്റെ ആവശ്യകതയും ആണ് ഈ ഓഫീസ് മാറ്റം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ലളിതമായി നടത്തിയ ചടങ്ങിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയാർ സി. ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.

മിഠായിതെരുവ് വാഹന നിരോധനം മൂലം ബേബി ബസാറിലെ ഓഫീസിലേക്ക് കടന്നു വരാൻ പോലും പറ്റാത്ത അവസ്ഥ ദൃശ്യ-മാധ്യമ പ്രവർത്തകർ ഉൾപ്പെടെ ബന്ധപ്പെട്ടവർക്ക് വളരെ പ്രയാസം അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഓഫീസ് മാറ്റിയതെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം സദസിനെ അറിയിച്ചു.

വാഹന നിരോധനം മൂലം മിഠായി തെരുവിൽ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും, മറ്റു സ്ഥാപനങ്ങൾ ഒന്നൊന്നായിമറ്റു സ്ഥലങ്ങളിലേക്ക് ഒഴിഞ്ഞു പോവുകയാണെന്നും, എത്രയും വേഗം നിരോധനം പിൻവലിച്ചില്ലെങ്കിൽ മിഠായിത്തെരുവിലെയും പരിസരത്തെയും വാണിജ്യ പ്രതാപം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പി ഉഷാദേവി ടീച്ചർ, കാലിക്കറ്റ് സിറ്റി സർവീസ് ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, അസിസ്റ്റന്റ് ജനറൽ മാനേജർ കെ.കെ രാകേഷ്, മുൻ പോലീസ് സൂപ്രണ്ട് കെ. ജയചന്ദ്രൻ, അനിത. പി, മലബാർ ഡെവലപ്മെന്റ് കൗൺസിൽ സെക്രട്ടറിമാരായ പി,ഐ,അജയൻ, കുന്നോത്ത് അബൂബക്കർ, ഖജാൻജി എം,വി.കുഞ്ഞാമു, സിറ്റി മർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് എം.ഇ .അഷ്റഫ്, ന്യൂ ബസാർ മർച്ചൻറ് അസോസിയേഷൻ പ്രസിഡണ്ട് സി.വി,ഗിവർ, ഗ്രീൻ തോട്സ് സിൽവിൻ മാത്യു, സന്ദീപ് ട്രാക്കോൺ, എന്നിവർ ആശംസകൾ അർപ്പിച്ചു. മലബാർ ഡെവലപ്മെന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എം.കെ അയ്യപ്പൻ സ്വാഗതവും, സി.സി മനോജ് നന്ദിയും രേഖപ്പെടുത്തി.

malabar development council
Advertisment