Advertisment

ഭാവി കേരളത്തെ സംബന്ധിച്ച് കാഴ്ച്ചപാട് രൂപീകരിക്കുന്നതിന് കേരള മുഖ്യമന്ത്രിക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി.ഇ ചാക്കുണ്ണി നിവേദനം സമര്‍പ്പിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: മുഖ്യമന്ത്രിയുടെ കേരള പര്യടനത്തോടനുബന്ധിച്ചു ഭാവി കേരളത്തെ സംബന്ധിച്ച് കാഴ്ച്ചപാട് രൂപീകരിക്കുന്നതിന് വിളിച്ചുചേർത്ത യോഗത്തിൽ കേരള മുഖ്യമന്ത്രിക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി.ഇ ചാക്കുണ്ണി സമർപ്പിച്ച നിവേദനത്തിലെ നിർദേശങ്ങളും, ആവശ്യങ്ങളും.

മലബാറിലെ സമഗ്ര വികസനത്തിന് പ്രത്യേക പദ്ധതി,

മാവൂരിൽ ഫിലിം സിറ്റി/മലിനീകരണമില്ലാത്ത വ്യവസായം,

കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകുക,

മലബാറിൽ സെക്രട്ടറിയേറ്റ്/ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുക,

സൈക്കിൾ പാത-സൈക്കിളിനെ ജി എസ് ടി ഒഴിവാക്കി പ്രോത്സാഹിപ്പിക്കുക,

മലബാർ ട്രാവൽ മാർട്ട് പുനരാരംഭിക്കുക, ടൂറിസം പട്ടികയിൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ(മലബാറിലെ) ഉൾപ്പെടുത്തുക,

ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡുകൾ, പഴയ പാലങ്ങൾ പുതുക്കിവീതി കൂട്ടുക, പാർക്കിംഗ് പ്ലാസ്സകൾ നിർമ്മിക്കുക സിറ്റികളിൽ സർക്കുലർ ബസ്, ടൂവീലർ ടാക്സി, ഷെയർ ഓട്ടോ എന്നിവ ആരംഭിക്കുക,

മലബാറിലെ,ബേപ്പൂർ, അഴീക്കൽ പോർട്ടുകൾ, മറ്റു ബോട്ടുജെട്ടികൾ വികസിപ്പിച്ച് ജലഗതാഗതം പുഷ്ടിപ്പെടുത്തുക,

മലബാറിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ, കോഴിക്കോട് മൊബിലിറ്റി ഹബ് തുടങ്ങുക.കോഴിക്കോടിന്റ വാണിജ്യ പ്രതാപം വീണ്ടെടുക്കുന്നതിന് മിട്ടായിത്തെരുവിലെ വാഹന നിരോധനം പിൻവലിക്കുക.

ചലച്ചിത്ര അവാർഡ്, ദേശീയ-അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ, സർക്കാർ പരിപാടികൾ ഒന്നിടവിട്ട മലബാറിലെ ജില്ലാകേന്ദ്രങ്ങളിൽ നടത്തുക.

തിരുനാവായ-ഗുരുവായൂർ,ഫറോക്ക്-അങ്ങാടിപ്പുറം (കരിപ്പൂർ വഴി), നിലമ്പൂർ-നഞ്ചൻകോട് ശബരിപാത, മലബാറിൽ മെമു സർവീസ്, നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തൽ, കഞ്ചിക്കോട് കോച്ച് ഫാക്ടറി എന്നീ പദ്ധതികൾക്ക്‌ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തുക.

കോവിഡ് - കോവിഡാനന്തര കാലത്ത് സമസ്തമേഖലകളിലും ഉണർവ് ലഭിക്കുന്നതിന് നികുതി ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താൻ ദേശീയ ജിഎസ്ടി കൗൺസിലിൽ സമ്മർദ്ദം ചെലുത്തുക.

കൊച്ചി മംഗലാപുരം ഗെയിൽ പൈപ്പ് ലൈൻ(Gail) പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ച് സംസ്ഥാനത്തിന് 985 കോടി വരുമാനം ലഭിക്കുന്നതിന് അവസരമൊരുക്കിയ അങ്ങയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ജനങ്ങൾ ഏറെ പ്രതീക്ഷ അർപ്പിക്കുന്നു.

മാവൂരിൽ ഗോളിയൊർ റയോൺസിന്റ സ്ഥലത്ത് പുതിയ വ്യവസായം തുടങ്ങണമെന്ന ആവശ്യം നല്ല നിർദേശം ആണെന്നും സഹായകരമായ നിലപാട് ഗ്രാസിമിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. സർക്കാർ വ്യവസായം തുടങ്ങുന്നതിന് ശ്രമം നടത്തുമെന്നും മറുപടി നൽകി. മിട്ടായിത്തെരുവിന്റെ വാഹന പാർക്കിങ് ഇല്ലാത്തത്തിന്റ പ്രായോഗിക ബുദ്ധിമുട്ട് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും അറിയിച്ചു.

വടക്കൻ കേരളത്തിലെ മൂരിയാട് പാലം ഉൾപ്പെടെയുള്ള വീതി കുറഞ്ഞ പലങ്ങളും റോഡുകളും വികസിപ്പിക്കുമെന്നും മറ്റു ആവശ്യങ്ങൾക്ക്‌ സമയക്കുറവ് മൂലം ഇപ്പോൾ പറയുയുന്നില്ലെന്നും പിന്നീട് വിശദമായി പരിശോദിച്ചു മറുപടി അറിയിക്കുമെന്നും നിവേദനം വേദിയിൽ ഉണ്ടായിരുന്ന ആസൂത്രണബോർഡ് ഉപാധ്യക്ഷൻ രാമചന്ദ്രനെ ഏല്പിക്കാൻ നിർദ്ദേശിച്ചു.

kozhikode news
Advertisment