Advertisment

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ വിധി നിരാശജനകവും മതേതര മൂല്യങ്ങൾക്കേറ്റ തിരിച്ചടിയും.

New Update

റിയാദ് : ബാബരി മസ്ജിദ് തകർത്തത് ക്രിമിനൽ കുറ്റവും കടുത്ത നിയമ ലംഘനവുമാണെന്ന് രാജ്യത്തിന്റെ പരമോന്നത കോടതി വിധിച്ചിരിക്കേ വിചാരണ കോടതിയുടെ വിധി മതേതര വിശ്വാസികളെ അമ്പരപ്പിക്കുന്നതാണെന്ന് ഓ ഐ സി സി ദമാം മലപ്പുറം ജില്ലാ യൂത്ത് വിങ്ങ് കമ്മറ്റി അപിപ്രായപ്പെട്ടു.

Advertisment

publive-image

രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത പാടായി ഇന്നും നിലനിൽക്കുന്ന മസ്ജിദ് തകർക്കലിന് പിന്നിൽ സംഘപരിവാരത്തിന്റെ കൈകളാണന്നെത് പകൽ പോലെ തെളിഞതാണ്. വർഗീയത ആളി കത്തിച്ച് ഉത്തർപ്രദേശിന്റെയും കൂടെ ഇന്ത്യയുടേയും ഭരണം പിടിക്കുക എന്ന അജണ്ടയോടെ രഥയാത്ര നടത്തുകയും കർസേവ കർക്ക് എല്ലാവിധ പിന്തുണയും നൽകിയ അദ്വാനിയും കൂട്ടരും പള്ളി പൊളിക്കലിനെ തടയാനാണ് ശ്രമിച്ചത് എന്ന കണ്ടത്തൽ സമകാലീന കോടതി വിധികളിൽ വെച്ച് ഏറ്റവും തമാശ നിറഞ്ഞതാണ്.

ഗൂഢാലോചനയിൽ RSS, BJP നേതാക്കളുടെ പങ്ക് കേസ് അന്വേശിച്ച ലിബർഹാൻ കമ്മിഷൻ അക്കമിട്ട് നിരത്തിയിട്ടും ഒരു കൂസലും ഇല്ലാതെ ഇങ്ങിനെ വിധിപുറപ്പെടിക്കാൻ കോടതി കാണിച്ച ദൈര്യം മതേതര സമൂഹത്തെ ദു:ഖിപ്പിക്കുന്നു. ഭരണകൂടങ്ങളുടെ ഇച്ചകൾക്ക് അനുകൂലമായി നീതിപീഠവും നീതിന്യായ വ്യവസ്ഥതയും നിങ്ങിയാൽ അത് ഭരണഘടന അവകാശങ്ങളെ തകർക്കുന്നതിലേക്ക് എത്തിച്ചേരുമെന്നും നിതി പീഠത്തിലുള്ള വിശ്വാസത മതേതര സമൂഹത്തിന് നഷ്ടപ്പെടുന്നു എന്ന തോന്നൽ ഉളവാക്കുമെന്നും അഭിപ്രായപ്പെട്ടു. ഒരു മെറിറ്റും നോക്കാതെ പുറപ്പെടുവിച്ച ഈ വിധിക്ക് എതിരെ അപ്പീൽ പോകുവാൻ കേരള ഗവൺമെന്റ് തയ്യാറാക്കണമെന്നും നേതാക്കൾ അറിയിച്ചു.

യോഗത്തിൽ പ്രസിഡൻറ് ഷാഹിദ് കൊടിയേങ്ങൽ, ജന:സെക്രട്ടറി സിദ്ധീഖ് ,ട്രഷറർ അബ്ദുള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികളായ മുനീബ്, അജ്മൽ കൊളക്കോടൻ, ഹാരിസ് പുലിക്കൊട്ടിൽ , റഷാദ്, അസ്ഹർ,അബ്ദുള്ള ബിർഷാദ് എന്നിവർ സംബന്ധിച്ചു.

Advertisment