Advertisment

വെളുത്ത തൊലി നിറം ഉള്ളവരെ സുന്ദരന്മാർ എന്നും കറുത്ത തൊലി നിറം ഉള്ളവരെ വിരൂപരായും കരുതുന്നു; ചായ കുടിച്ചാൽ മാളവികയെ പോലെ കറുത്തു പോകും; സുഹൃത്തിന്റെ അമ്മ പറഞ്ഞു; കുട്ടിക്കാലത്ത് നേരിട്ട അധിക്ഷേപത്തെ കുറിച്ച് മാളവിക മോഹൻ

author-image
ഫിലിം ഡസ്ക്
New Update

അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിനെ വെള്ളക്കാരായ പൊലീസ് ഉദ്യോഗസ്ഥർ കാൽമുട്ടിനടിയിൽ ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കനത്ത പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. ഈ സംഭവത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയർന്നു വന്നുകൊണ്ടിരിക്കുന്നത്. ട്രംപ് പ്രതിഷേധം ഭയന്ന് കുറച്ച് നേരത്തെക്ക് ഭൂഗർഭ അറിയിലേക്ക് സുരക്ഷ തേടി മാറുകയും ചെയ്തു. ലോകമെങ്ങും ജോർജ് ഫ്ളോയിഡിനെയോർത്ത് വിലപിക്കുകയാണ്. ഒപ്പം വർണ വിവേചനത്തിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

Advertisment

publive-image

ഈ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും താൻ നേരിട്ട് അധിക്ഷേപത്തെ കുറിച്ച് സംസാരിക്കുകയാണ് നടി മാളവിക മോഹൻ. 14 വയസുള്ളപ്പോഴുള്ളഴാണ് തനിക്ക് ഇങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നതെന്ന് മാളവിക പറയുന്നു. അവരുടെ അടുത്ത സുഹൃത്തിന് അവന്റെ അമ്മ ചായ കൊടുക്കില്ലായിരുന്നു. ഒരിക്കൽ അവൻ അമ്മയോട് ചായ ചോദിച്ചു. എന്നാൽ ചായ കുടിച്ചാൽ മാളവികയെ പോലെ കറുത്തു പോകും എന്ന് അവനോട് അവർ പറഞ്ഞു. ചായ കുടിച്ചാൽ കറുത്തു പോകുമെന്നാണ് അവർ കരുതിയിരുന്നത്.

സുഹൃത്ത്, മഹാരാഷ്ട്രക്കാരനായ വെളുത്ത പയ്യനും താൻ അൽപം ഇരുണ്ട നിറമുള്ള മലയാളിപ്പെൺകുട്ടിയും ആയിരുന്നു. ഇരുവരും തമ്മിലുള്ള നിറവ്യത്യാസം അതുവരെ മാളവിക്കയ്ക്ക് ഒരു പ്രശ്നമായിരുന്നില്ല. എന്നാൽ ആദ്യമായി ഒരാൾ അങ്ങനെ പറഞ്ഞതോടെയാണ് താനും അതെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത് എന്ന് മാളവിക മോഹനൻ പറയുന്നു.

ജാതീയതയും വർണവിവേചനവും നമ്മുടെ സമൂഹത്തിൽ ഇപ്പോഴുമുണ്ട്. ഇരുണ്ട നിറമുള്ളവരെ ‘കാലാ’ എന്ന് അഭിസംബോധന ചെയ്യുന്നത് എപ്പോഴും കേൾക്കാം. ഇരുണ്ട നിറമുള്ള ആളുകളെ മദ്രാസികൾ എന്നാണ് പൊതുവെ വിളിക്കുന്നത്. എന്തിനാണ് അങ്ങനെ വിളിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും മാളവിക പറയുന്നു.

നോർത്ത് ഈസ്റ്റുകാരെയും കറുത്ത തൊലി നിറം ഉള്ളവരെയും അധിക്ഷേപിക്കുന്ന പ്രയോഗങ്ങളുണ്ട്. . വെളുത്ത തൊലി നിറം ഉള്ളവരെ സുന്ദരന്മാർ എന്നും കറുത്ത തൊലി നിറം ഉള്ളവരെ വിരൂപരായാണ് കരുതുന്നതെന്നും മാളവിക തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറയുന്നു.

ലോകം വംശവെറിയെ അപലപിക്കുമ്പോൾ നമ്മുടെ വീട്ടിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഓരോ പതിപ്പുകൾ കാണാൻ സാധിക്കും. നിറമല്ല ഒരു മനുഷ്യന്റെ ഉള്ളിലെ നന്മയാണ് അവനെ സുന്ദരനാക്കുന്നതെന്ന് മാളവിക മോഹനന്റെ അഭിപ്രായം.

film news malavika mohan
Advertisment