Advertisment

ചലച്ചിത്രമേള വേദി പങ്കിട്ട സർക്കാർ തീരുമാനം സ്വാഗതാർഹം- മലയാളചലച്ചിത്ര കാണികൾ (മക്കൾ)

New Update

publive-image

Advertisment

കോഴിക്കോട്: രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്തിനു പുറമേ കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിൽ നടത്താനുള്ള സർക്കാർ തീരുമാനം മലയാളചലച്ചിത്ര കാണികൾ (മക്കൾ) ഭാരവാഹികളുടെ അടിയന്തരയോഗം സ്വാഗതം ചെയ്തു.

മലബാറിന്റെ ആസ്ഥാനവും, എം.ടി.വാസുദേവൻ നായർ, എസ്.കെ. പൊറ്റക്കാട്, ഹരിഹരൻ, നെല്ലിക്കോട് ഭാസ്കരൻ, കുതിരവട്ടം പപ്പു, ബാലൻ കെ നായർ, കുഞ്ഞാണ്ടി, ടി.ദാമോദരൻ മാസ്റ്റർ, ഐ.വി ശശി, പി.വി.ഗംഗാധരൻ, എ.വി.അനൂപ്, പൂതേരി രഘു, ലിസ ബേബി, സ്വർഗ്ഗചിത്ര അപ്പച്ചൻ, മുരളി മാധവൻ നായർ, രഞ്ജിത്ത്, വി.എം.വിനു, മാമുക്കോയ, ഹരിദാസ്, കലിങ്ക ശശി, കോഴിക്കോട് നാരായണൻ നായർ, ശ്വേതാ മേനോൻ, സാധിക, കെ.പി.ഉമ്മർ, ബാബു പറശ്ശേരി, കോഴിക്കോടൻ, നിത്യാദാസ്, ബേബി ചൈതന്യ, യു.എ.ഖാദർ, യു.കെ.കുമാരൻ,സുരഭി ലക്ഷ്മി, കാനേഷ് പുനൂർ, സിന്ധു പ്രേംകുമാർ, ജോയ് മാത്യു, ഹരീഷ് കണാരൻ,സുനിൽ കാരന്തൂർ, ദീദി ദാമോദരൻ, പാർവതി തിരുവോത്ത്, പ്രേംചന്ദ്, ടി.പി.രാജീവൻ, പി.ആർ.നാഥൻ, കൈതപ്രം തുടങ്ങി വിനോദ് കോവൂർ വരെ നിരവധി നാടക,ചലച്ചിത്ര, സീരിയൽ, സാഹിത്യ പ്രമുഖരുടെ ജന്മസ്ഥലമായ കോഴിക്കോട് കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.

സർക്കാർതല ദേശീയ-അന്തർദേശീയ നാടക, സീരിയൽ, സിനിമ അവാർഡ് ചടങ്ങുകൾ മാറിമാറി എല്ലാ ജില്ലകളിലും നടത്തണമെന്ന മലയാളചലച്ചിത്ര കാണികളുടെ വർഷങ്ങളായുള്ള നിരന്തര ആവശ്യം വൈകിയാണെങ്കിലും ഇതുവഴി തുടക്കംകുറിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി, ചലച്ചിത്ര അക്കാദമി, മറ്റു ബന്ധപ്പെട്ടവരെയും യോഗം പ്രത്യേകം അഭിനന്ദിച്ചു.

ഇതിനുപുറമേ കേരള ട്രാവൽ മാർട്ട്, സെമിനാറുകൾ തുടങ്ങി സർക്കാർ നടത്തുന്ന പ്രധാന പരിപാടികൾ മലബാറിലും നടത്തണമെന്ന ആവശ്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കോഴിക്കോട് നടന്ന കഴിഞ്ഞ യോഗത്തിൽബഹുമാനപെട്ട മുഖ്യമന്ത്രിയുടെ കേരള പര്യടനത്തോടനുബന്ധിച്ചു ഭാവി കേരളത്തെ സംബന്ധിച്ച് കാഴ്ച്ചപാട് രൂപീകരിക്കുന്നതിന് വിളിച്ചുചേർത്ത യോഗത്തിൽ കേരള മുഖ്യമന്ത്രിക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടും മലയാളചലച്ചിത്ര കാണികൾ സംസ്ഥാന പ്രസിഡണ്ടുമായ ഷെവലിയാർ സി.ഇ. ചാക്കുണ്ണി സമർപ്പിച്ച നിവേദനത്തിൽ ഈ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.

എല്ലാ പരിപാടികളും തിരുവനന്തപുരത്ത് വെച്ച് നടത്തണമെന്ന തിരുവനന്തപുരം എം.പിയുടെയും, എം.എൽ.എ യുടെയും പിടിവാശി ഉപേക്ഷിക്കണമെന്നും, എല്ലാ ജില്ലകൾക്കും തുല്യനീതിയും, തുല്യ പരിഗണനയും ലഭിക്കുന്നതിന് മറ്റു ജില്ലകളിലെ ജനപ്രതിനിധികൾ താല്പര്യം എടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

യോഗത്തിൽ മലയാളചലച്ചിത്ര കാണികൾ പ്രസിഡന്റ് ഷെവലിയാർ സി.ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡണ്ട് എം.ശ്രീറാം,, ജനറൽ സെക്രട്ടറി ബോണി ഓസ്റ്റിൻ, സെക്രട്ടറിമാരായ പി.ഐ,അജയൻ, ടി.പി.വാസു, മറ്റു ഭാരവാഹികളായ സി.വി .ജോസി, ജോഷി പോൾ പി, കട്ടയാട് വേണുഗോപാൽ എന്നിവർ സംസാരിച്ചു.കുന്നോത്ത് അബൂബക്കർ സ്വാഗതവും, സി.സി .മനോജ് നന്ദിയും രേഖപ്പെടുത്തി.

കേരള മുഖ്യമന്ത്രിക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി.ഇ.ചാക്കുണ്ണി സമർപ്പിച്ച നിവേദനത്തിലെ നിർദേശങ്ങളും, ആവശ്യങ്ങളും.

1. മലബാറിലെ സമഗ്ര വികസനത്തിന് പ്രത്യേക പദ്ധതി.

2. മാവൂരിൽ ഫിലിം സിറ്റി/മലിനീകരണമില്ലാത്ത വ്യവസായം.

3. കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുത്ത് നൽകുക.

4. മലബാറിൽ സെക്രട്ടറിയേറ്റ്/ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുക.

5. സൈക്കിൾ പാത-സൈക്കിളിനെ ജി എസ് ടി ഒഴിവാക്കി പ്രോത്സാഹിപ്പിക്കുക.

6. മലബാർ ട്രാവൽ മാർട്ട് പുനരാരംഭിക്കുക. ടൂറിസം പട്ടികയിൽ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ(മലബാറിലെ) ഉൾപ്പെടുത്തുക.

7. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡുകൾ, പഴയ പാലങ്ങൾ പുതുക്കിവീതി കൂട്ടുക, പാർക്കിംഗ് പ്ലാസ്സകൾ നിർമ്മിക്കുക സിറ്റികളിൽ സർക്കുലർ ബസ്, ടൂവീലർ ടാക്സി, ഷെയർ ഓട്ടോ എന്നിവ ആരംഭിക്കുക.

8. മലബാറിലെ,ബേപ്പൂർ, അഴീക്കൽ പോർട്ടുകൾ, മറ്റു ബോട്ടുജെട്ടികൾ വികസിപ്പിച്ച് ജലഗതാഗതം പുഷ്ടിപ്പെടുത്തുക.

9. മലബാറിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ, കോഴിക്കോട് മൊബിലിറ്റി ഹബ് തുടങ്ങുക.കോഴിക്കോടിന്റ വാണിജ്യ പ്രതാപം വീണ്ടെടുക്കുന്നതിന് മിട്ടായിത്തെരുവിലെ വാഹന നിരോധനം പിൻവലിക്കുക.

10. ചലച്ചിത്ര അവാർഡ്, ദേശീയ-അന്തർദേശീയ ഫിലിം ഫെസ്റ്റിവൽ, സർക്കാർ പരിപാടികൾ ഒന്നിടവിട്ട മലബാറിലെ ജില്ലാകേന്ദ്രങ്ങളിൽ നടത്തുക.

11.തിരുനാവായ-ഗുരുവായൂർ,ഫറോക്ക്-അങ്ങാടിപ്പുറം (കരിപ്പൂർ വഴി), നിലമ്പൂർ-നഞ്ചൻകോട് ശബരിപാത, മലബാറിൽ മെമു സർവീസ്, നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തൽ, കഞ്ചിക്കോട് കോച്ച് ഫാക്ടറി എന്നീ പദ്ധതികൾക്ക്‌ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തുക.

12. കോവിഡ് - കോവിഡാനന്തര കാലത്ത് സമസ്തമേഖലകളിലും ഉണർവ് ലഭിക്കുന്നതിന് നികുതി ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താൻ ദേശീയ ജിഎസ്ടി കൗൺസിലിൽ സമ്മർദ്ദം ചെലുത്തുക

kozhikode news
Advertisment