Advertisment

ബിഗ് ബോസ്സ് വീട്ടിലെ 'പുകപ്പുര'യില്‍ ജസ്ലയുടെയും സാന്ദ്രയുടെയും പുകവലിയില്‍ പ്രേക്ഷകര്‍ രോഷാകുലര്‍. കളികള്‍ ഏതു ലവലിലേയ്ക്കാണോ ?

New Update

'കണ്ണിക്കടി' യുടെ ചികിത്സ കഴിഞ്ഞ് സുജോയും രഘുവും സാന്ദ്രയും ബിഗ് ബോസ്സ് വീട്ടിലെത്തുന്നതിന് മുന്‍പ് മഞ്ജു പത്രോസ് പുറത്തായി.

Advertisment

അസുഖം മൂലം ബിഗ് ബോസ്സ് വീട്ടിലെ അന്തേവാസികളില്‍ ചിലര്‍ക്ക് മാറിനില്‍ക്കേണ്ടതായും ചിലര്‍ക്ക് പുറത്ത് പോകണ്ടതായും വന്നു. പുതിയതായി എത്തിയ അഭിരാമിയും അമൃത സുരേഷും കളികളുടെ ലവലുകള്‍ പഠിയ്ക്കാന്‍ തുടങ്ങി.

publive-image

മകനെ പോലെയാണ് ഫുക്രു എന്ന് മഞ്ജു പത്രോസിന് തോന്നിയതു കൊണ്ടുള്ള 'വാത്സല്യാതിരേകത്താല്‍' ഇത്രയും ഗാഢമായ കെട്ടിപ്പിടിത്തം വേണ്ടാരുന്നു എന്നാണ് പ്രേക്ഷകപക്ഷം. കളികള്‍ വേറെ ലവലിലേയ്ക്ക് കടക്കുന്നതിനു മുന്‍പ് 'അമ്മയ്ക്ക്' പോകേണ്ടി വന്നതിലെ ഇളിഭ്യത ചെറുക്കന്റെ മുഖത്ത് കാണുന്നുണ്ട്.

ഡോ. രജിത്തിനെ ടാര്‍ജറ്റ് ചെയ്താണ് കളിക്കാര്‍ നീങ്ങുന്നത് എന്ന് പ്രേക്ഷകര്‍ വിശ്വസിയ്ക്കുന്നു. ബിഗ് ബോസ്സ് വീട്ടില്‍ പ്രായഭേദമൊന്നുമില്ല, എല്ലാവരും കളിക്കാര്‍ മാത്രമാണെന്ന ബോസ്സിന്റെ നിര്‍ദ്ദേശം 'ശിരസ്സാ' വഹിച്ചത് ഫുക്രുവും ജസ്ലയും ആണ്.

ജസ്ലയുടെ വരവുതന്നെ തന്നെ ടാര്‍ജറ്റ് ചെയ്താനെന്ന് രജിത്ത് ഇടയ്ക്കിടെ പറയുന്നത് അതല്ലേ. രജിത്തിനു നേരെയുള്ള ജസ്ലയുടെ ആക്രോശവും ശരീരഭാഷയും കുറച്ച് കടന്നതായി.

ഫുക്രു ആകട്ടെ രജിത്തിനെ കളികള്‍ക്കിടയില്‍ ശാരീരികമായി ഉപദ്രവിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു അലമ്പ് ചെറുക്കന്റെ രൂപവും ഭാവവും പുറത്ത് വരികയായിരുന്നു. ഫുക്രുവില്‍ നിന്നും ഉണ്ടായേക്കാവുന്ന ശാരീരിക ഉപദ്രവം ഭയന്നാണ് രജിത്ത് ടാസ്കില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് തോന്നിപ്പിയ്ക്കുന്നു.

സാന്ദ്രയുടെയും ജസ്ലയുടെയും പുകവലി പ്രേക്ഷകരെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. കളികള്‍ ഈ ലവലിലേയ്ക്ക് വേണ്ട എന്ന് പ്രേക്ഷകര്‍. ആക്ടിവിസ്റ്റുകളുടെ ഒക്കെ തനിനിറം പുറത്ത് വരാന്‍ തുടങ്ങിയിരിയ്ക്കുന്നു.

Advertisment