Advertisment

വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡണ്ട് വീണനായരും, ബടായി ബംഗ്ലാവിലെ നിഷ്ക്കളങ്കയായ വാടകക്കാരി ആര്യയും ബിഗ്ബോസ്സ് വീട്ടില്‍ ഒറ്റപ്പെടുന്നുവോ ?

New Update

ബിഗ്ബോസ്സ് വീട്ടിലെ കളികള്‍ ഫിനാലെയിലേയ്ക്ക് അടുക്കുകയാണ്. കളികളും കളിക്കാരും ഗൗരവത്തോടെ കളികളില്‍ പങ്കെടുക്കുന്ന കാഴ്ചയാണ് ഏതാനും ആഴ്ചകളായി കണ്ടുകൊണ്ടിരിയ്ക്കുന്നത്.

Advertisment

തുടക്കം മുതല്‍ കളികളിലും പ്രവൃത്തിയിലും മിതത്വവും കുലീനത്വവും പുലര്‍ത്തുന്ന രണ്ട് പേരായിരുന്നു ആര്യയും വീണയും. ബടായിബംഗ്ലാവിലെ വാടകക്കാരിയായ, നിഷ്ക്കളങ്കതയും പൊങ്ങച്ചവും പൊട്ടത്തരവും കൊണ്ട് ജീവിച്ചുപോകുന്ന ഒരു പാവം വീട്ടമ്മയായി ആര്യ തകര്‍ത്തഭിനയിച്ചത് പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയത്തില്ല.

publive-image

ഏഷ്യാനെറ്റിലെതന്നെ സ്റ്റാര്‍ട്ട് മ്യൂസിക്ക് എന്ന പ്രോഗ്രാം ആര്യ എന്ന അവതാരികയുടെ ലവലുകള്‍ വേറെയാണന്ന് പറയാതെ പറഞ്ഞു.

വെള്ളിമുങ്ങയിലെ പഞ്ചായത്ത് പ്രസിഡണ്ടായി അഭിനയിച്ച വീണയും പ്രേക്ഷകരെ ആനന്ദിപ്പിച്ചു.ബടായിബംഗ്ലാവിലെ വീണയുടെ കാക്കാലത്തിയും, ചാക്യാരും,ഓട്ടന്‍തുള്ളലും പിന്നെ ചില നാടന്‍ പാട്ടുകളും പ്രേക്ഷകര്‍ക്ക് ക്ഷ പിടിച്ചിട്ടുണ്ട്.

ഇങ്ങനെ ഒക്കെ ആണങ്കിലും ബിഗ്ബോസ്സ് വീട്ടില്‍ ഉരുത്തിരിഞ്ഞ 'വേറെ ചില കളികളില്‍' ഇവര്‍ ഒറ്റപ്പെടുന്നത് പ്രേക്ഷകര്‍ കാണുന്നു. സുജോയും മറ്റും ചികിത്സ കഴിഞ്ഞെത്തിയതിനുശേഷം കളികള്‍ വ്യക്തികേന്ദ്രീകൃതമാകുകയായിരുന്നു.

വീണയുടെയും ആര്യയുടെയും വര്‍ദ്ധിച്ചുവരുന്ന ജനപിന്തുണയില്‍ ഉള്ള ആശങ്കയാണോ ഇതിന് കാരണം എന്നും പ്രേക്ഷകര്‍ ചോദിയ്ക്കുന്നു.ഇവരെ ജയിലിലയയ്ക്കാന്‍ തക്കതായ കാരണമില്ലാതിരുന്നിട്ടുകൂടി ജയിലിലാക്കി, സുജോയും അമൃതയും അഭിരാമിയും മത്സരത്തിലെ നിസ്സാരകാരണങ്ങളാല്‍ വീണയോട് കയര്‍ത്തത് ഒക്കെ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിയ്ക്കുന്നു.

കളികള്‍ ഏത് ലവലിലേയ്ക്ക് പോയാലും പ്രേക്ഷകര്‍ കാണും അറിയും !

Advertisment