Advertisment

ടൊയ് ലറ്റില്‍ നിന്നും വിരഹത്തിന്റെ നിലവിളി, നെഞ്ചുവേദന, ദയയുടെ വക ! സുജോയുടെ വക മോങ്ങല്‍ വേറെ ! രജിത്തിനെ വിശുദ്ധനാക്കാന്‍ അണിയറ നീക്കം !

New Update

പെട്ടന്നായിരുന്നു നിലവിളി ഉയര്‍ന്നത്. ബിഗ്ബോസ്സ് വീട്ടിലെ അന്തേവാസികള്‍ ആദ്യം പകച്ചുപോയെങ്കിലും നിലവിളിയുടെ പ്രഭവകേന്ദ്രം നോക്കി ഓടിചെന്നു നിന്നത് ടൊയ്ലറ്റിനു മുന്നിലായിരുന്നു.

Advertisment

ടൊയ്ലറ്റില്‍ കനത്ത മഴ പെയ്യുകയായിരുന്നു. മഴവെള്ളം കുത്തിയാലിച്ച് ബിഗ്ബോസ്സ് വീട്ടിലെ മറ്റ് മുറികളിലേയ്ക്ക് കയറി മുക്കികളയുന്നതിനു മുന്‍പെ 'ചിറാപുഞ്ചി' യെ പുറത്തു ചാടിച്ചു. രജിത്തിന്റെ വിരഹത്തില്‍ പരവശയായി തളര്‍ന്ന ദയ ആയിരുന്നു അത്.

publive-image

രഘു, സുജോയുമായി കാന്താരി പ്രയോഗം ചര്‍ച്ച ചെയ്യുമ്പോള്‍ സുജോ കുനിഞ്ഞിരിയ്ക്കുന്നു. കരച്ചിലൊന്നു വരുത്താന്‍ പാടുപെടുന്നതിനിടയില്‍ ടൊയ്ലറ്റിലേയ്ക്ക്.! ടൊയ്ലറ്റിലെ ടാപ്പ് തുറന്നപ്പോള്‍ വെള്ളത്തിനു പകരം വന്നത് വായു ആയിരുന്നു.

വായുവിന്റെ സീല്‍ക്കാരം കേട്ടപ്പോള്‍ കരച്ചിലായിതോന്നിയ സാന്ദ്ര ടൊയ്ലറ്റ് ലക്ഷ്യമാക്കി കുതിച്ചു. സുജോയെ വിളിയ്ക്കുന്നു, സുജോയുടെ അവ്യക്തമായ മറുപടി. പൈപ്പിലെ വായു ആയിരുന്നോ അധോവായു ആയിരുന്നോ കരഞ്ഞതെന്ന് പ്രേക്ഷകര്‍.

കാരണം സുജോയുടെ കണ്ണുകളില്‍ ഒരുതുള്ളി കണ്ണീരില്ലായിരുന്നു. രജിത്തിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിയ്ക്കാന്‍ ഓരോരോ കളികള്‍ കളിയ്ക്കുന്നത് ഗുണം ചെയ്യുമോ.?

നമ്പരുകളുടെ പുതിയ പുതിയ കാര്‍ഡുകള്‍ ഇറക്കി പലതരത്തില്‍ കളിച്ചാലും അന്തിമ വിജയം ഒരാള്‍ക്ക് അല്ലേ ഉണ്ടാവൂ. രജിത്തിനെ വട്ടമിട്ട് പറന്ന് കളിയ്ക്കുന്ന ചിലരെന്നാ ഭാവിച്ചാണന്ന് പ്രേക്ഷകര്‍ സംശയിക്കുന്നു.

ബിഗ്ബോസ്സ് വീട്ടില്‍ നിന്നും രജിത്തിനെ താത്ക്കാലിമായി പുറത്താക്കിയത് രേഷ്മയുടെ കണ്ണില്‍ കാന്താരി തേച്ചതുകൊണ്ടാണല്ലോ. രജിത്തല്ല അത് ചെയ്തത് ഏതോ അദൃശ്യശകതി രജിത്തിനെ കൊണ്ട് ചെയ്യിച്ചത് ആണെന്ന രഘുവിന്റെ കണ്ടുപിടിത്തം വലിയ കളിയായി.!

publive-image

ബിഗ്ബോസ്സ് വീട്ടിലെ ചര്‍ച്ചകള്‍ രജിത്തിനെ കുറിച്ചായിരുന്നു. കണ്ണിന്റെ ചികിത്സ കഴിഞ്ഞ് രേഷ്മ വരുന്നത് കണ്ടപ്പോള്‍ രജിത്തിനോട് ദേഷ്യം തോന്നാത്തവര്‍ക്കും ദേഷ്യം തോന്നും.

അറുപതുകളിലെ ശാരദ എന്ന നടിയെ ഓര്‍മ്മിപ്പിയ്ക്കുന്നു രേഷ്മ. ആ കുട്ടിയാണ് വേദന അനുഭവിച്ചത്. അഭിപ്രായം പറയുന്നവര്‍ അതോര്‍ത്താല്‍ നല്ലതായിരുന്നു. ''പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ'' എന്നത് രജിത്ത് കേട്ടിട്ടില്ലേ ആവോ!

''സകലകലാവല്ലഭന്‍! വകതിരിവ് വട്ടപ്പൂജ്യം!'' എന്ന ശങ്കരാടിച്ചേട്ടന്റെ ഭാഷ്യം രജിത്തും കേട്ടിട്ടുണ്ടാവില്ലേ.!

രജിത്തിനെ മാറ്റിനിര്‍ത്തി, പിന്നീട് വരുമ്പോള്‍ വീരപുരുഷനായോ സഹതാപതരംഗത്തില്‍ ആറാടിയോ വന്നാലും കാന്താരി പ്രയോഗം മറക്കില്ല.

ഫുക്രുവിനെ ഉപദ്രവിച്ചപ്പോള്‍ ''കൈയിലാക്കിയ'' വെച്ചുകെട്ട്, നിഷ്ക്കളങ്ക ഭാവം, കുളത്തില്‍ 'വീഴ്ച്ച' എല്ലാം കൂടി ആകെ മൊത്തം ടോട്ടല്‍ രജിത്ത് ഒരു മാതിരി കളികളിലൂടെ വേറെ ലവലിലേയ്ക്ക്.! നേരെനിന്ന് പോരാടുന്ന ലവലിലേയ്ക്ക് വരട്ടെ രജിത്ത് എന്ന് പ്രേക്ഷകര്‍.

Advertisment