Advertisment

ആമയുടെയും മുയലിന്റെയും കഥയിലെ ആമയായി രജിത്ത് എന്ന സൂത്രശാലിയായ കളിക്കാരന്‍ ! സുജോയെന്ന മരത്തില്‍ വള്ളിയായി ചുറ്റി, കളി വേറെ ലവലിലേയ്ക്ക് !

New Update

ബിഗ് ബോസ്സിന്റെ വീട്ടിലെത്തിയ ദിവസം മുതല്‍ വ്യത്യസ്തവും സൈക്കോളജിക്കല്‍ പരവുമായ കളിയാണ് ഡോ. രജിത്ത് കളിച്ചുകൊണ്ടിരിയ്ക്കുന്നത്.

Advertisment

പറയാനുള്ളത് ആരോടും നേരിട്ട് പറയാതെ സ്വയം പറയുകയും അത് കേട്ട് മറ്റുള്ളവര്‍ ഏറ്റുപിടിപ്പിയ്ക്കുകയും തനിയ്ക്കെതിരെ അവരെകൊണ്ട് തന്നെ വഴക്ക് ഉണ്ടാക്കിച്ച് പ്രേക്ഷകരുടെ അനുകമ്പ വോട്ടാക്കി മാറ്റുന്ന അസാധാരണ കളി.

publive-image

രജിത്തിനെ മയക്കാനായി ദയയും ഒതുക്കാനായി ജസ്ലയും വന്നെങ്കിലും രജിത്ത് പിടികൊടുക്കാതെ ചാടിക്കളിച്ചത് പ്രേക്ഷകര്‍ക്ക് ഒത്തിരി ഇഷ്ടമായി.

ഫുക്രു എന്ന ഫ്രീക്കന്‍ ചെറുക്കന്‍ രജിത്തിനെ പോലെയുള്ള ഒരാളോട്, കളികളാണങ്കിലും, കാണിച്ചു കൂട്ടുന്ന അപ്പിത്തരം പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നില്ല. ടാസ്കില്‍ എല്ലാം ഫുക്രു, രജിത്തിനെ കായികമായി നേരിട്ടതും ശാരീരികമായി ഉപദ്രവിച്ചതും പ്രേക്ഷകര്‍ക്ക് രസിച്ചിട്ടില്ല.

രജിത്തിന്റെ കളികള്‍ ഇനിയും പിടികിട്ടാതെയാണ് മറ്റുള്ളവര്‍ കളിച്ചുകൊണ്ടിരിയ്ക്കുന്നത്. ഇവിടെയാണ് രജിത്ത് എന്ന സൂത്രശാലിയായ കളിക്കാരന്‍.ഇപ്പോള്‍ സുജോയെ സഹായിക്കാനെന്ന ഭാവത്തോടെ സുജോയുടെ മസില്‍ ബലത്തില്‍ കളിച്ചുകൊണ്ടിരിയ്ക്കുന്നു.

Advertisment