Advertisment

നോക്കുകൂലിക്കാരനോ രജിത്ത് ? അടുത്തയാഴ്ചയിലെ ക്യാപ്റ്റന്‍സി ടാസ്കില്‍ കളിയിലെ നിയമം രജിത്തിനായി ബിഗ്ബോസ്സ് തിരുത്തിയത് മോശമെന്ന് പ്രേക്ഷകര്‍ !

New Update

ളികളില്‍ ആക്ടീവാകാതെ വാചകത്തിന്റെ അകമ്പടിയോടെ വേറൊരു ലവലിലേയ്ക്ക് കളിയെ നയിയ്ക്കുകയാണോ രജിത്ത് എന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്നു. സാന്ദ്ര, സുജോ, അമൃത, അഭിരാമി തുടങ്ങിയവര്‍ രജിത്തിനെ വട്ടമിട്ടു പറക്കുന്നു.

Advertisment

വലിയ ടാസ്കുകളില്‍ നിന്ന് ഒഴിഞ്ഞുമാറി, നോക്കുകൂലി വാങ്ങി(നിധിവേട്ട) സഹായഹസ്തം കുറുമുന്നണി അംഗങ്ങള്‍ക്ക് നീട്ടീ വേറെ ലവലിലേയ്ക്ക് കളിയ്ക്കുന്ന രജിത്ത് ഇന്നലെ ക്യാപ്റ്റനായത് ബിഗ്ബോസ്സ് രജിത്തിനെ അനുകൂലിച്ചതുകൊണ്ടാണന്ന് പ്രേക്ഷകര്‍.

publive-image

അടുത്ത ആഴ്ചയിലെ ക്യാപ്റ്റന്‍സി മത്സരത്തില്‍ മൂന്ന് ടീമാണ് മത്സരിച്ചത്. ആര്യയും രജിത്തും രഘുവും ആണ് ക്യാപ്റ്റന്‍ ആകാന്‍ മത്സരിച്ചത്. ക്യാപ്റ്റന്‍ ആകണമെന്ന് ആഗ്രഹിയ്ക്കുന്ന ആളെ അനുകൂലിയ്ക്കുന്നവര്‍, ആളെ നിലത്ത് തൊടാതെ ക്യാപ്റ്റന്‍ എന്നെഴുതിയിരിയ്ക്കുന്ന ലൈനില്‍ ആദ്യം എത്തിച്ചാല്‍ ആ ആള് ക്യാപ്റ്റന്‍ ആകും.

അതിലൊരു നിബന്ധനയുണ്ടായിരുന്നു. മത്സരാര്‍ത്ഥിയെ നിലത്ത് തൊടാതെ എടുത്തുയര്‍ത്തി നില്‍ക്കണം. പശ്ചാത്തല സംഗിതം കേള്‍ക്കുമ്പോള്‍ ആദ്യത്തെ ലൈനില്‍ മത്സരാര്‍ത്ഥിയെയും എടുത്ത് നില്‍ക്കണം. തുടര്‍ന്ന് സംഗീതം കേട്ടാല്‍ ക്യാപ്റ്റന്‍ രേഖയില്‍ ആദ്യം എത്തുന്നയാള്‍ ക്യാപ്റ്റന്‍.

മത്സരത്തില്‍ ആദ്യം എങ്ങനെ നിന്നുവോ അതേപോലെ ഫൈനല്‍ ലൈനില്‍ ചെല്ലുമ്പോളും നില്‍ക്കണം എന്നും പറഞ്ഞിരുന്നു.

തടിക്കഷണമെടുത്ത് തോളത്ത് വയ്ക്കുന്ന പോലെ സുജോ രജിത്തിനെ ലാഘവത്തോടെ തോളില്‍ വച്ചു. അമൃതയും അഭിരാമിയും രജിത്തിന്റെ കൈയിലും തലയിലും പിടിച്ചു.

ഫുക്രുവിന്റെ പിടലിയില്‍ ആര്യ എഴുന്നള്ളിപ്പ് കോലം പോലെ പ്രകാശിതയായി ഇരുന്നു. വീണയും എലീനയും ഷാജിയും ദയയും ആര്യയെ താങ്ങി.

പ്രേക്ഷകര്‍ ഒന്നടങ്കം ചിരിച്ചത് രണ്ട് കമ്പുകള്‍ക്ക് നടുവില്‍ വല കെട്ടി കിടക്കുന്ന എട്ടുകാലിയെ പോലെ രഘു കിടക്കുന്നത് കണ്ടിട്ടാകും. രഘുവിനെ ഉയര്‍ത്തിപിടിയ്ക്കാന്‍ ശ്രമിയ്ക്കുന്ന രേഷ്മയുടെയും സാന്ദ്രയുടെയും പാഴ്ശ്രമം പോലും പാഴായി.

ഒരേസമയത്ത് ഓടിയെത്തി ഷാജിയും സുജോയും. സുജോ രജിത്തിനെ ലൈനിനപ്പുറത്തേയ്ക്ക് കുത്തിഎറിഞ്ഞപ്പോള്‍ ഫുക്രു ആര്യയെയും കൊണ്ട് അങ്ങനെ തന്നെ നിന്നു. നിയമം അനുസരിച്ച് ആര്യയ്ക്ക് ക്യാപ്റ്റന്‍സി കിട്ടേണ്ടതാണന്ന് ആര്യ വാദിച്ചെങ്കിലും ബിഗ്ബോസ്സ് രജിത്തിനെ ക്യാപ്റ്റന്‍ ആക്കിയത് പ്രേക്ഷകര്‍ക്ക് ഇഷ്ടമായിട്ടില്ല.

മോഹന്‍ ലാലിന്റെ വരവിനായി ഇന്ന് കാത്തിരിയ്ക്കുന്നവരുടെ എണ്ണം കൂടുതലാണ്. ചില കണക്കുകള്‍ ചോദിയ്ക്കാനും ചില കണക്കുകള്‍ പറയാനും. മോനേ ദിനേശോ..!

Advertisment