Advertisment

രജിത്ത് സാഡിസ്റ്റോ ? രേഷ്മയുടെ കണ്ണില്‍ കാന്താരി പൊട്ടിച്ച് തേച്ചത് കുസൃതിയായി കാണാനാകുമോ ?

New Update

രേഷ്മയുടെ കണ്ണില്‍ കാന്താരിമുളക് പൊട്ടിച്ച് തേച്ചത് രജിത്തിലെ സാഡിസ്റ്റോ? താനാണ് മികച്ചതെന്ന് മറ്റുള്ളവരെകൊണ്ട് പറയിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്ന ഇദ്ദേഹം മറ്റുള്ളവര്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കാന്‍ തയ്യാറാകുന്നില്ല എന്ന പരാതി പ്രേക്ഷകര്‍ക്ക് ഉണ്ട്.

Advertisment

വകതിരിവും വെള്ളിയാഴ്ചയും കൂടിപോയതുകൊണ്ടാണന്ന് പ്രേക്ഷകര്‍. സകലതിനും ന്യായാന്യായങ്ങള്‍ നിരത്തി താന്‍ ചെയ്യുന്നത് മാത്രം നല്ലത് എന്ന് വരുത്തിതീര്‍ക്കുന്ന അദ്ദേഹത്തിന്റെ നാവില്‍ വികടസരസ്വതി കളിയാടുകയാണോ.?

publive-image

കണ്ണെഴുതുന്നപോലെ രേഷ്മയുടെ ഇരു കണ്‍പോളകളിലും കാന്താരി പൊട്ടിച്ച് എഴുതുന്നത് എത്ര ലാഘവത്വത്തോടെയായിരുന്നു എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.അതിനുശേഷം രജിത്ത് സ്വന്തം കണ്ണുകളില്‍ മുളക് പറ്റിയ വിരലുകള്‍ ഓടിച്ച് സ്വയം പീഢിപ്പിച്ചത് മനോരോഗമുള്ള ഒരാളുടെ ചേഷ്ടകള്‍പോലെയായെന്നും പ്രേക്ഷകര്‍.

ടാസ്കിനിടയില്‍ തനിയ്ക്കെതിരെ പ്രതികരിയ്ക്കുന്നവരെ നോട്ട് ചെയ്ത് പണിയുന്നതാണോ എന്ന് പ്രേക്ഷകര്‍ സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റത്തില്ല.രജിത്തിന്റെ പകുതി പ്രായം പോലുമില്ലാത്ത കുട്ടികള്‍ മത്സരിയ്ക്കുന്നത് ഇഷ്ടപ്പെടാറില്ല എന്ന് അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്നും പലപ്പോഴും മനസ്സിലാകുന്നുണ്ടന്ന് പലരും പറയുന്നു.

ഏതായാലും കാന്താരി പ്രയോഗം രജിത്തിലെ സ്ത്രീ വിരുദ്ധത തുറന്നു കാട്ടിയെന്ന് പ്രേക്ഷകര്‍ പറയുന്നു.

Advertisment