Advertisment

സുജോയുടെ മസില്‍ പവറും വിരട്ടലും വീണയോട് ചിലവാകില്ല ! ലക്ഷ്യം ഫിനാലെ ! ബിഗ് ബോസ്സിന്റെ വീട്ടില്‍ കളികള്‍ക്ക് വാശിയേറുന്നു !

New Update

ബിഗ് ബോസ്സിന്റെ വീട്ടിലെ 'കുളിച്ചുണ്ടുതാമസം' അമ്പതു ദിവസം പിന്നിട്ടപ്പോള്‍ കളികള്‍ ഗൗരവമായി. ഫിനാലെയിലെത്തുക എന്ന ലക്ഷ്യമാണ് എല്ലാവരിലും.

Advertisment

നിധിവേട്ടയിലെ പോരാട്ടം അതിന്റെ സൂചനയായി. സുജോയുടെ കായികശേഷിയ്ക്കു മുന്നില്‍ പലരും പതറിതെറിച്ചെങ്കിലും അത്യന്തം വാശിയോടെ എല്ലാവരും മത്സരിച്ചു.

publive-image

നിധിവേട്ടയുടെ രണ്ടാമത്തെ ഘട്ടത്തില്‍ ഉണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട ആര്യയുടെ നയതന്ത്രഞ്ജതയും അനുരഞ്ജന ശ്രമവും പരാജയപ്പെട്ടെങ്കിലും അവിസ്മരണീയമായി. ഷാജിയുടെ ഒത്തുതീര്‍പ്പ് ശ്രമവും പരാജയപ്പെട്ടപ്പോള്‍ ബിഗ് ബോസ്സിന്റെ ഇടപെടല്‍ വേണ്ടി വന്നു.

ലോക്കര്‍ കൊള്ളയടിയ്ക്കാനെത്തിയവര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ വീണയോട് തട്ടിക്കയറിയ സുജോ അക്രമാസക്തനാകുമോ എന്ന് പ്രേക്ഷകര്‍ ഭയപ്പെട്ടു. സുജോയുടെ സംസാര ഭാഷയും ശരീരഭാഷയും നിലവാരമില്ലാത്തതാകുന്നു.

വീണ ഒരിഞ്ച് വിട്ടുകൊടുക്കാതെ സുജോയെ നേരിട്ടു. രജിത്തിന്റെ കാലില്‍ പിടിച്ച് വലിച്ചത് കണ്ടോ എന്ന് വീണ സുജോയോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഉത്തരം മുട്ടി സുജോ.

രജിത്തിനു നേരെ ജസ്ലയുടെ പോര്‍വിളിയും ശൈലിയും ഒരു ആക്ടിവിസമെന്നതിനപ്പുറം ഫെമിനിസത്തിന്റെ തിളച്ച് മറിയലുമാണ് എന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇങ്ങനെ കാറികൂവി ബഹളം വച്ചാലേ സ്ത്രീകളെ അംഗീകരിയ്ക്കൂ എന്ന് ഈ കുട്ടിയോട് ആരോ പറഞ്ഞു കൊടുത്തിരിയ്ക്കുന്നു.

ബിഗ് ബോസ്സിന്റെ തുടക്കം മുതല്‍ ഇന്നുവരെ രജിത്തിനെ ഒറ്റയ്ക്കും കൂട്ടായും ആക്രമിച്ചവരെല്ലാം പരാജിതരായത് അദ്ദേഹത്തിന്റെ പ്രകോപിതനാകാതെയുള്ള അനിതരസാധാരണമായ ഒഴിഞ്ഞുമാറലും നിസംഗതയും അവഗണിയ്ക്കലും കൊണ്ട് കൂടിയാണ്.

ഫുക്രു എന്തുകൊണ്ടോ രജിത്തിനെതിരെ വലിയ ആക്രമണത്തിന് മുതിര്‍ന്നില്ല.'അമ്മ' പോയതിലുള്ള സങ്കടത്തിലായത്കൊണ്ടായിരിയ്‌ക്കുമെന്ന് പ്രേക്ഷകര്‍ കരുതുന്നു. അമൃതയും അഭിരാമിയും പക്വതയോടെയും സൂക്ഷ്മതയോടെയും ആണ് കളികളില്‍ പങ്കെടുക്കുന്നത്.

Advertisment