Advertisment

ഫുക്രു ഒഴികെ എല്ലാവരും നോമിനേഷനില്‍ ! ബിഗ്ബോസ്സില്‍ കളികള്‍ മുറുകുന്നു ! ഈച്ചയെ പിടിച്ചും കളികള്‍ വേറെ ലവലിലേയ്ക്ക് !

New Update

ബിഗ്ബോസ്സില്‍ കളികള്‍ മുറുകുന്നു. മത്സരാര്‍ത്ഥികളില്‍ വാശി പ്രകടമായ നോമിനേഷനായിരുന്നു ഇന്ന് നടന്നത്. ചില മത്സരാര്‍ത്ഥികളുടെ നോമിനേഷനുകളില്‍ കുശുമ്പ് കടന്നുവന്നു എന്ന് പ്രേക്ഷകര്‍ മനസ്സിലാക്കുന്നു.

Advertisment

പത്തുപേരെ ഒന്നിച്ച് കൊണ്ടുപോകാന്‍ പ്രാപ്തരാണന്ന് അവകാശപ്പെട്ട് ഒന്നാം സ്ഥാനം കൊതിച്ച മത്സരാര്‍ത്ഥി പറഞ്ഞത് തമാശയായി പ്രേക്ഷകര്‍ കരുതുന്നു.

publive-image

കാരണം വന്ന ദിവസം മുതല്‍ ഒരു വശത്തേയ്ക്ക് മാത്രം ചരിവ് കാണിയ്ക്കുകയും മറ്റുള്ളവരെ കഴിയുന്നതും അവഗണിയ്ക്കുകയും ചെയ്തു പോരുകയായിരുന്നു. മാത്രമല്ല, ചില മത്സരാര്‍ത്ഥികള്‍ സംസാരിയ്ക്കുന്ന വേളയില്‍ ഇഷ്ടമില്ലായ്മ മുഖത്ത് കൃത്യമായി പ്രകടിപ്പിയ്ക്കുന്നു എന്നും പ്രേക്ഷകര്‍.

മത്സരാര്‍ത്ഥികളുടെ യോഗ്യത എന്താണന്ന് പ്രേക്ഷകര്‍ക്ക് നന്നായി അറിയാം. ഓരോരുത്തരെ കുറിച്ചും വ്യക്തമായ ധാരണ പ്രേക്ഷക മനസ്സിലുണ്ട്.

ബിഗ്ബോസ്സ് വീട്ടിലെ ഈച്ചയെ പിടിച്ച് പഞ്ചസാരയും വെള്ളവും കൊടുത്ത് ഫുക്രു വേറെ കളികളിലേയ്ക്ക്.! ഫുക്രുവിനെ ടാര്‍ജറ്റ് ചെയ്ത് കളികള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ടോ ?

Advertisment