Advertisment

പൃഥ്വിരാജിന്റെ 'ഹിറ്റ്' ചിത്രവുമായി സുപ്രിയ, ജയസൂര്യയുടെ കമന്റും വൈറല്‍

New Update

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. താടി വച്ച പൃഥ്വിരാജിനോടൊപ്പമുള്ള ചിത്രമായിരുന്നു ഈയിടെ സുപ്രിയ പങ്കുവെച്ചത്.

Advertisment

'പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്' എന്ന നിര്‍മ്മാണക്കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുപ്രിയ സജീവ പങ്കാളിയാണ്. സുപ്രിയയും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന 'ഡ്രൈവിംഗ് ലൈസന്‍സ്' നിര്‍മ്മിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ വിശേഷങ്ങളും മറ്റും സുപ്രിയയും പങ്കുവെക്കാറുണ്ട്.

publive-image

സുപ്രിയ കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പൃഥ്വിരാജിന്റെ ചിത്രം ''രണ്ടുമാസമായി താന്‍ ഈ താടിക്കാരനെ മിസ്സ് ചെയ്യുകയായിരുന്നു'' എന്ന് കുറിച്ചുകൊണ്ടായിരുന്നു. ഈ ചിത്രത്തിന് താഴെ ജയസൂര്യ വന്ന് കമന്റ് ചെയ്തതോടെ ചിത്രത്തെ ഏറ്റെടുക്കാന്‍ ജയസൂര്യ ആരാധകരും രംഗത്തെത്തി എന്നതാണ് പുതിയ വിശേഷം.

''എടാ കള്ളത്താടീ കൊരങ്ങാ'' എന്നാണ് ചിത്രത്തിന് താഴെ പൃഥ്വിരാജിനെ ടാഗ് ചെയ്തുകൊണ്ട് ജയസൂര്യ കുറിച്ചത്. അതിനു പിന്നാലെ റിപ്ലേയുമായി പൃഥ്വിരാജും കൂടി എത്തിയതോടെ സംഗതി കൊഴുത്തു. ''കൊരങ്ങാ കൂടണ്ടേ'' എന്നായിരുന്നു പൃഥ്വിയുടെ കമന്റ്. ''നീ വാ പൊളിക്കാടാ'' എന്ന റിപ്ലേ കമന്റുമായി ജയസൂര്യ വീണ്ടും എത്തുകയായിരുന്നു.

ഇതിന് പിന്നാലെ കമന്റുകളുമായി ഇതുതാരങ്ങളുടെയും ആരാധകരും കൂടുകയായിരുന്നു. സുപ്രിയ ചിത്രം പങ്കുവെച്ചുകൊണ്ട് താരം ഇനിയങ്ങോട്ട് താടിക്കാരനായി തന്നെ തുടരുകയാണ് വ്യക്തമാക്കിയിരുന്നു.

ബ്ലസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' പൂര്‍ത്തിയാക്കുന്നത് വരെ താരത്തിന്റെ ലുക്ക് ഇങ്ങനെ തന്നെയായിരിക്കുമെന്നും സുപ്രിയ കുറിച്ചിരുന്നു. ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂള്‍ വൈകാതെ തുടങ്ങുമെന്നാണ് നേരത്തെ പുറത്തുവന്നിരുന്ന വിവരം.

Advertisment