Advertisment

കിഡ്‌സ് ക്യാപ്പണിഞ്ഞ് പുതിയ ലുക്കില്‍ ഷെയ്ന്‍

New Update

കുറച്ച് ദിവസങ്ങളായി കേരളത്തിലെ ചൂടന്‍ ചര്‍ച്ചാവിഷയമാണ് നടന്‍ ഷെയ്ന്‍ നിഗം. സിനിമാ നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നങ്ങളും വിലക്കുമൊക്കെയായിരുന്നു സംസാരവിഷയം.

Advertisment

publive-image

വിവാദങ്ങള്‍ക്കിടെ ഒരു യാത്രയ്ക്ക് പോയ ഷെയ്ന്‍ കിഡ്‌സ് ക്യാപ്പുമണിഞ്ഞുകൊണ്ട് ചിരി തൂകി നില്‍ക്കുന്ന ഒരു ചിത്രം താരം ഇന്‍സ്റ്റാഗ്രാമില്‍ല്‍ പങ്കുവച്ചു. ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളാണ് ലഭിച്ചത്. എന്നാല്‍, എവിടെ നിന്നുള്ളതാണ് ചിത്രമെന്ന് താരം വ്യക്തമാക്കിയിട്ടില്ല.

'വെയില്‍', 'കുര്‍ബാനി', 'ഉല്ലാസം' എന്നീ ചിത്രങ്ങളില്‍ ഷെയ്ന്‍ സഹകരിക്കാത്തതിനാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല എന്ന കാരണത്തോടെയുള്ള നിര്‍മാതാക്കളുടെ പരാതിയാണ് ഷെയ്‌നേ സിനിമയില്‍നിന്ന് വിലക്കേണ്ട അവസ്ഥയില്‍ എത്തിച്ചത്.

എന്നാല്‍, ഷെയ്‌നിന് വിലക്കല്ലെന്നും ഈ ചിത്രങ്ങള്‍ ഉപേക്ഷിക്കാന്‍ അതിന്റെ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചതുകൊണ്ടാണെന്നാണ് വിലക്ക് വിവാദമായപ്പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ നിലപാട്.

Advertisment