Advertisment

ചിരി പടര്‍ത്തി സച്ചിന്റെ ട്രെയ്‌ലര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് സച്ചിന്‍. പ്രേക്ഷകരുടെ ആകാംഷയ്ക്ക് മാറ്റുകൂട്ടിക്കൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ജനപ്രീയ നായകന്‍ ദിലീപ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ ആരാധകരുമായി പങ്കുവെച്ചത്.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധന്യം നല്‍കിക്കൊണ്ടു ഒരുക്കുന്ന ചിത്രമാണ് സച്ചിന്‍. ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രത്തെയാണ് ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്. ക്രിക്കറ്റിനോടുള്ള സച്ചിന്റെ ആരാധനയും പ്രണയവുമൊക്കെയാണ് സിനിമയില്‍.

https://www.facebook.com/ActorDileep/videos/427764897978219/

സന്തോഷ് നായരാണ് ‘സച്ചിന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. എസ് എല്‍ പുരം ജയസൂര്യയാണ് രചന. അന്ന രാദനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഹരീഷ് കണാരന്‍ മണിയന്‍ പിള്ള രാജു, രമേശ് പിശാരടി, മാലാ പാര്‍വ്വതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം.

Advertisment