Advertisment

തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

New Update

publive-image

Advertisment

ദോഹ: കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തൃശൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി. തൃശൂര്‍ എലുവത്തിങ്കല്‍ പാലാഴി പുതുക്കാട് സ്വദേശിയായ ജയ്‌സണ്‍ (50) ആണ് മരിച്ചത്.

ഒരു മാസമായി ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിലേക്ക് തിരിക്കാനിരിക്കുകയായിരുന്നു. കൊവിഡ് പ്രതിസന്ധി മൂലം അത് സാധിച്ചില്ല.

ഗറാഫയിലെ മന്നായി ട്രേഡിംഗ് പ്ലംമ്പിംഗ് സ്ഥാപനത്തിന് സമീപം 26 വര്‍ഷമായി ഇലക്ട്രിക് പ്ലംമ്പിംഗ് ജോലി ചെയ്തുവരികയായിരുന്നു.

ലാലി ജയ്‌സണനാണ് ഭാര്യ. അല്‍ജോ, അലസ്‌റ്റോ എന്നിവരാണ് മക്കള്‍. ഔസേപ്പ് പിതാവും കുഞ്ഞല മാതാവുമാണ്.

ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ മയ്യത്ത് പരിപാലന കമ്മിറ്റി ശ്രമിക്കുന്നുണ്ട്.

Advertisment