'കത്തികൊണ്ട് എന്റെ മുഖത്ത് കുത്താനാണ് അയാള്‍ നോക്കിയത്, കൈകൊണ്ട് തടഞ്ഞു'; പ്ലാസ്റ്റിക് സര്‍ജറി ചെയ്തുവെന്ന് മാല്‍വി

author-image
ഫിലിം ഡസ്ക്
New Update

വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് കഴിഞ്ഞ ദിവസമാണ് നടി മാല്‍വി മല്‍ഹോത്ര ആക്രമിക്കപ്പെട്ടത്. താരത്തിന്റെ സുഹൃത്തും നിര്‍മാതാവുമായ യോഗേഷ് മഹിപാല്‍ സിങ്ങാണ് താരത്തെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്.

Advertisment

publive-image

തന്റെ മുഖത്ത് കുത്തി പരുക്കേല്‍പ്പിക്കാനാണ് അയാള്‍ ശ്രമിച്ചതെന്നും എന്നാല്‍ കൈകൊണ്ട് തടയുകയായിരുന്നു എന്നുമാണ് മാല്‍വി പറയുന്നത്. പരുക്കിനെ തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടതായി വന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

അന്ധേരിയിലെ കോഫി ഷോപ്പില്‍ നിന്ന് വീട്ടിലേക്ക് വരുന്നവഴി യോഗേഷ് വണ്ടി വട്ടം വെച്ച് തടഞ്ഞു നിര്‍ത്തി. തമാശ നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങി എന്റെ വയറ്റില്‍ കുത്തി. അടുത്തത് എന്റെ മുഖത്ത് പരുക്കേല്‍പ്പിക്കാനാണ് നോക്കിയത്. എന്നാല്‍ ഞാന്‍ മുഖം കൈകള്‍ കൊണ്ട് പൊത്തിയതോടെ വലതുകൈയിലാണ് കത്തി കൊണ്ട് പരുക്കേറ്റു.

എന്റെ ഇടതു കയ്യിന്റെ വിരലുകള്‍ക്കും കുത്തേറ്റു. ഞാന്‍ താഴേക്ക് വീണുപോയി. രക്തം ഒഴുകാന്‍ തുടങ്ങി. ഇപ്പോള്‍ തന്റെ ഇടതുകയ്യിലെ വിരലുകള്‍ അനങ്ങുന്നില്ലെന്നും വയറ്റില്‍ 1.5 ഇഞ്ച് താഴ്ചയില്‍ പരുക്കേറ്റിട്ടുണ്ടെന്നുമാണ് താരം പറയുന്നത്.

ജോലിയുടെ ഭാഗമായി ജനുവരിയില്‍ താന്‍ യോഗേഷിനെ പലതവണ കണ്ടിരുന്നു. തമിഴ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നതിനിടയില്‍ ഊട്ടിയില്‍ വച്ചും കണ്ടു. തന്നെ സ്‌നേഹിക്കുന്നെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യോഗേഴ് പറഞ്ഞപ്പോള്‍ മര്യാദയോടെ അത് സാധ്യമല്ലെന്നെ് വ്യക്തമാക്കി.

പിന്നീട് കുറച്ചു നാളത്തേക്ക് ശല്യം ചെയ്തിരുന്നില്ല. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ പൂവുകള്‍ അയക്കാനും അപ്രതീക്ഷിതമായി വീട്ടില്‍ വന്ന് മണിക്കൂറുകളോളം കാത്തിരിക്കാനും തുടങ്ങിയെന്നാണ് മാല്‍വി പറയുന്നത്.

film news malwi malhothra
Advertisment