ദേശീയം

‘പെഗാസസ് അപകടകരവും ക്രൂരവുമാണ്; എനിക്ക് ആരോടും സംസാരിക്കാന്‍ കഴിയുന്നില്ല’-ഫോണിന്റെ ക്യാമറ പ്ലാസ്റ്ററിട്ട് മൂടിയെന്ന് മമത ബാനര്‍ജി

നാഷണല്‍ ഡസ്ക്
Wednesday, July 21, 2021

കൊല്‍ക്കത്ത: പെഗാസസ് വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ ഫോണിന്റെ കാമറ പ്ലാസ്റ്ററിട്ട് മൂടിയതായി മമത പറയുന്നു.

ഞങ്ങളുടെ ഫോണുകൾ നിരീക്ഷിക്കുന്നു.. പെഗാസസ് അപകടകരവും ക്രൂരവുമാണ്. എനിക്ക് ആരോടും സംസാരിക്കാൻ കഴിയില്ല. ചാരപ്പണിക്ക് നിങ്ങൾ വളരെയധികം പണം നൽകുന്നു. ഞാൻ എന്റെ ഫോൺ പ്ലാസ്റ്റർ ചെയ്തു. നാം കേന്ദ്രത്തെ പ്ലാസ്റ്ററിടണം., അല്ലാത്തപക്ഷം രാജ്യം നശിപ്പിക്കപ്പെടും. ഫെഡറൽ ഘടനയെ ബിജെപി തകര്‍ക്കുന്നു’-മമത പറഞ്ഞു.

ഡല്‍ഹിയിലെയോ ഒഡീഷയിലെയോ മുഖ്യമന്ത്രിമാരുമായി തനിക്ക് സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.

×