ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി മോദിയെ കാത്തിരിക്കുന്നു: മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മമത ബാനര്‍ജി

New Update

publive-image

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ധന്‍ഗാബാസ് (കലാപകാരി), ദയിത്യ (അസുരന്‍) എന്നിങ്ങനെയാണ് നരേന്ദ്ര മോദിയെ മമത വിശേഷിപ്പിച്ചത്. ഹൂഗ്ലിയില്‍ തൃണമൂല്‍ റാലിയ അഭിസംബോധന ചെയ്യുകയായിരുന്നു മമത.

Advertisment

കല്‍ക്കരി കൈക്കൂലി കേസുമായി ബന്ധപ്പെട്ട് തൃണമൂല്‍ എം.പിയും മമതയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ ഭാര്യയെ സി.ബി.ഐ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മോദിക്കെതിരേയുള്ള മമതയുടെ വിമര്‍ശനം.

രാജ്യത്തെ ഏറ്റവും വലിയ കലാപകാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു മമത പറഞ്ഞു. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശമായ ദുര്‍വിധിയാണ് നരേന്ദ്ര മോദിക്കു വരാനിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാനായിരിക്കും ഗോള്‍ കീപ്പര്‍. ഒരൊറ്റ ഗോള്‍ പോലും സ്‌കോര്‍ ചെയ്യാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും മമത പറഞ്ഞു.

'രാജ്യം ഭരിക്കുന്നത് പിശാചുക്കളാണ്. നമ്മുടെ നട്ടെല്ല് തകര്‍ക്കാനാണ് അവരുടെ ശ്രമം. നുഴഞ്ഞുകയറി ബംഗാള്‍ പിടിച്ചെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഗുജറാത്തിന് ഒരുകാരണവശാലും ബംഗാളിനെ ഭരിക്കാന്‍ സാധിക്കില്ല' - മമത വ്യക്തമാക്കി. ബിജെപിക്കാര്‍ തന്റെ മരുമകളെ കല്‍ക്കരി കള്ളിയെന്ന് വിളിച്ചതിനെതിനേയും മമത രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

Advertisment