ദേശീയം

പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാനൊരുങ്ങി മമത ബാനര്‍ജി; ജൂലായ് 28 ന് യോഗം ചേരാന്‍ ആലോചന

നാഷണല്‍ ഡസ്ക്
Sunday, July 25, 2021

കൊല്‍ക്കത്ത: ന്യൂഡല്‍ഹിയില്‍ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാനൊരുങ്ങി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ജൂലായ് 28 ന് വൈകിട്ട് മൂന്നിന് യോഗം ചേരാനാണ് ആലോചിക്കുന്നത് എന്നാണ് സൂചന. അന്നു തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അവര്‍ കൂടിക്കാഴ്ച നടത്തുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുടെ ഒരു യോഗം 21 ന് അവര്‍ വിളിച്ചുചേര്‍ത്തിരുന്നു. ജൂലായ് 21 ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇനി ഒരു ദിവസം പോലും പാഴാക്കാനില്ലെന്ന് മമത പ്രതിപക്ഷത്തെ നേതാക്കളോട് പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്.

×