ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; 400 ഓളം ബിജെപി പ്രവർത്തകരും കുടുംബങ്ങളും ബംഗാളിൽ നിന്ന് അസമിലേയ്ക്ക് പലായനം ചെയ്ത് എത്തിയതായി അസം മന്ത്രി

New Update

ഡല്‍ഹി: രാഷ്ട്രീയ സംഘർഷങ്ങൾ അയവില്ലാതെ തുടരുന്നതിനിടെ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മമതയ്ക്ക് മുഖ്യമന്ത്രിക്കസേരയിൽ ഇത് മൂന്നാം ഊഴമാണ്. രാജ്ഭവനിൽ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് ലളിതമായ ചടങ്ങായിരുന്നു.

Advertisment

publive-image

മുൻമുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവായിരുന്ന അബ്ദുൽ മന്നൻ, ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തുടങ്ങി വളരെ കുറച്ചുപേർക്ക് മാത്രമേ ക്ഷണമുണ്ടായിരുന്നുള്ളൂ.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബംഗാളിന്റെ വിവിധഭാഗങ്ങളിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. ബിജെപി ഇന്ന് രാജ്യമാകെ പ്രതിഷേധിക്കും.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഢ ബംഗാളിലാണുള്ളത്. ദേശീയ വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള സംഘം സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങൾ പരിശോധിക്കാൻ ബംഗാളിലെത്തും.

ദേശീയ മനുഷ്യാവകാശ കമ്മിഷനും അക്രമങ്ങളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 400 ഓളം ബിജെപി പ്രവർത്തകരും കുടുംബങ്ങളും ബംഗാളിൽ നിന്ന് അസമിലേയ്ക്ക് പലായനം ചെയ്ത് എത്തിയതായി അസം മന്ത്രി ഹിമന്ത ബിസ്വ സർമ അറിയിച്ചു.

mamatha banerjee
Advertisment