കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂര്‍ ധര്‍മടത്തു മത്സരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാകണമെന്ന് കെപിസിസി നിര്‍വാഹക സമിതി അംഗം മമ്പറം ദിവാകരന്‍. പാര്‍ട്ടി പറഞ്ഞാല്‍ വീണ്ടും ധര്‍മടത്ത് മത്സരിക്കും. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ എല്‍ഡിഎഫിന് ജയിക്കാനാകില്ലെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.
/sathyam/media/post_attachments/njCwAILHWMru1t57U9We.jpg)
പിണറായി വിജയന്‍ മത്സരിച്ചു ജയിച്ച ധര്‍മടം നിയോജക മണ്ഡലം സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശമാണ്. ഇത്തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന്‍ തന്നെയാകാനാണ് സാധ്യത. കഴിഞ്ഞ രണ്ടു തവണയും ധര്‍മടത്തുനിന്ന് പരാജയപ്പെട്ട മമ്പറം ദിവാകരന്‍റെ പേരു തന്നെയാണ് യുഡിഎഫ് ക്യാംപില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
മണ്ഡലത്തില്‍ യുഡിഎഫിന്‍റെ സംഘടന സംവിധാനം ശക്തമാണെന്നും മുതിര്‍ന്ന നേതാക്കളാരെങ്കിലും മത്സരിച്ചാല്‍ ഫലമുണ്ടാകുമെന്നും മമ്പറം ദിവാകരന്‍ പറയുന്നു. എങ്കിലും, പാര്‍ട്ടി പറഞ്ഞാല്‍ എവിടെയും മത്സരിക്കും.
തദ്ദേശ തിരഞ്ഞെടുപ്പില്‍, ധര്‍മടത്തിന്‍റെ ഭാഗമായ കടമ്പൂര്‍ പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതടക്കമുള്ള നേട്ടങ്ങളാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം. എന്നാല്‍ ശക്തികേന്ദ്രത്തില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us