Advertisment

ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മുട്ടി ദുബായിലെത്തി

New Update

publive-image

ദുബായ്: മലയാള സൂപ്പര്‍താരം മമ്മുട്ടി ദുബായിലെത്തി. യു.എ.ഇ. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനാണ് നടന്‍ ദുബായിലെത്തിയത്. മമ്മുട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ച് ആദരിച്ചിരുന്നു.

വിവിധമേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. ഷാറൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവർക്കും ഒട്ടേറേ പ്രവാസി വ്യവസായികൾക്കും നേരത്തേ ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഇതാദ്യമായാണ് മലയാള സിനിമാ താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കിട്ടുന്നത്.

mammootty
Advertisment