Advertisment

മമ്മുട്ടി ഫാൻസ്‌ വെൽഫെയർ അസോസിയേഷൻ സൗദി നാഷണൽ കമ്മിറ്റി രൂപീകരിച്ചു

New Update

ദമ്മാം: മമ്മുട്ടി ഫാൻസ്‌ വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സൗദി നാഷണൽ കമ്മിറ്റി രൂപീകരിച്ചു .വെൽഫെയർ ഗ്ലോബൽ പ്രസിഡന്റ് റോബർട് ജിൻസിന്റെ നേത്രത്വത്തിൽ നടന്ന യോഗത്തിൽ വെൽഫെയറിനു കൂടുതൽ പ്രാധാന്യം നൽകി , സൗദിയിൽ മമ്മുട്ടിയുടെ സിനിമകൾ പ്രദര്ശിപ്പിക്കുവാനുള്ള പ്രാരംഭ നടപടികൾ സൗദി ഫിലിം അസോസിയേഷൻ അധികൃതരുമായി ബന്ധപ്പെട്ടു നടത്തുവാനും യോഗം തീരുമാനിച്ചു .

publive-image

പതിനഞ്ചംഗ എക്സികുട്ടീവ് ഉൾപ്പെടെ ഹബീബ് വെന്നിയൂർ , ( പ്രസിഡന്റ ) ഷമീർ വല്ലപ്പുഴ ,ഷംനാദ് കരുനാഗപ്പള്ളി ( വൈസ് പ്രസിഡന്റ്മാർ ) അബു ഹാദി ( ജനറൽ സെക്രട്ടറി ) അസ്‌ലം ഫറോക് ,ബഷീർ വല്ലപ്പുഴ ( ജോയിന്റ് സെക്രട്ടറിമാർ ) അർഷാദ് പട്ടാമ്പി ( ട്രഷറർ ) സൈഫുദ്ധീൻ പച്ചല്ലൂർ ( അഡ്മിനിസ്ട്രേറ്റർ ) ഐ ടി വിഭാഗം ഹകീംഷ മിതുലാജുദ്ധീൻ , ആഷിക് ഹമീദ് , ജാഫർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട ഭാരവാ ഹികൾ . ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിന് സൗദിയിലെ മറ്റു പ്രവിശ്യകളിൽ കമ്മിറ്റികൾ ഉടൻ തന്നെ രൂപീകരിക്കുമെന്ന് സൗദി നാഷണൽ പ്രസിഡന്റ് ഹബീബ് വെന്നിയൂർ വാർത്ത കുറിപ്പിൽ അറിയിച്ചു .

Advertisment