New Update
Advertisment
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പശ്ചിമ ബംഗാളില്‍ പാവപ്പെട്ടവര്‍ക്ക് അഞ്ച് രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 'മാ' പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒരു പാത്രം ചോറ്, പരിപ്പ്, പച്ചക്കറി വിഭവം, മുട്ടക്കറി എന്നിവയാണ് അഞ്ചു രൂപയ്ക്ക് ലഭിക്കുന്നത്.
സ്വാശ്രയ സംഘങ്ങള്‍ക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് വരെയാകും ഇത്തരം അടുക്കളകള്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത്തരം അടുക്കളകള്‍ സ്ഥാപിക്കും. ഒരു പ്ലേറ്റിന് 15 രൂപ സബ്‌സിഡി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മമത പറഞ്ഞു.