ദേശീയം

റോഡ് മുറിച്ചു കടക്കുകയായിരുന്ന ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്‌

നാഷണല്‍ ഡസ്ക്
Tuesday, July 27, 2021

ദിസ്പുര്‍: റോഡ് മുറിച്ചു കടക്കുകയായിരുന്ന ആനക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. അസമിലെ നുമാലിഗഡിലാണ് സംഭവം. മൊറോംഗി തേയില എസ്‌റ്റേറ്റിന് സമീപം എന്‍.എച്ച്- 39ല്‍ ആണ് സംഭവം. പസ്‌കല്‍ മുണ്ട എന്ന യുവാവാണ് മരിച്ചത്.

ആനക്കൂട്ടത്തെ ഓടിക്കാന്‍ നാട്ടുകാർ ശ്രമിക്കുന്നതിനിടെ ആനകളിലൊന്ന് യുവാവിനെ ചവിട്ടിക്കൊല്ലുന്നതിന്‍റെ വീഡിയോ പുറത്തുവന്നു. പ്രവീണ്‍ കസ്‌വാന്‍ എന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ആണ് ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

×