Advertisment

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി മണപ്പുറം ഫൗണ്ടേഷൻ

New Update

publive-image

Advertisment

പാലക്കാട്: നിർധന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി സഹായവുമായി മണപ്പുറം ഫൗണ്ടേഷൻ. ജില്ലയിലെ അൻപത് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.പി നന്ദകുമാർ എംഎൽഎ ഷാഫി പറമ്പിലിനു കൈമാറി.

കേരളമൊട്ടാകെ ഓൺലൈൻ പഠനത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാർത്ഥികൾക്കു മൊബൈൽ ഫോണുകൾ എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ കോട്ടയം പുതുപ്പള്ളിയിൽ നൂറിൽപ്പരം വിദ്യാർത്ഥികൾക്കും തൃശ്ശൂർ നാട്ടികയിൽ അന്പതോളം വിദ്യാർത്ഥികൾക്കും ഉൾപ്പെടെ സംസഥാനമൊട്ടാകെ നിരവധിയിടങ്ങളിൽ അർഹരായ വിദ്യാർത്ഥികൾക്ക് മണപ്പുറം ഫൗണ്ടേഷൻ മൊബൈൽ ഫോൺ നൽകിയിരുന്നു.

ജീവിതസാഹചര്യങ്ങളാൽ പഠനത്തിൽ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളുടെ അവകാശങ്ങൾക്ക് കൈത്താങ്ങാകുന്ന മണപ്പുറം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെ ഷാഫി പറമ്പിൽ അഭിനന്ദിച്ചു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്.ഡി.ദാസ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സീനിയര്‍ പി.ആര്‍.ഒ കെ.എം. അഷ്‌റഫ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു

Advertisment