ഗള്‍ഫ്, യൂറോപ്പ്, യു.കെ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മോളിക്യുലാര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഗള്‍ഫ്, യൂറോപ്പ്, യു.കെ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് മോളിക്യുലാര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഈ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നവര്‍ക്കും ഇത് ബാധകമാണ്. പരിശോധനയുടെ ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം.

തിങ്കളാഴ്‍ച മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ വെച്ച് മോളിക്യുലാര്‍ പരിശോധനക്ക് വിധേയമാകണം. കൊവിഡ് വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച വകഭേദം കണ്ടെത്താനാണ് പുതിയ നടപടി. യാത്ര ചെയ്യുന്നവര്‍ നേരത്തെ തന്നെ വെബ്‍സൈറ്റ് വഴി സെല്‍ഫ് ഡിക്ലറേഷന്‍ പൂരിപ്പിച്ച് നല്‍കണമെന്നും അറിയിച്ചിട്ടുണ്ട്.

Advertisment