Advertisment

അതിവേഗത്തില്‍ തയ്യാറാക്കാം മാങ്ങാക്കറി

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

Advertisment

ചേരുവകൾ

അധികം പുളിയില്ലാത്ത പച്ചമാങ്ങ -1

കുഞ്ഞുള്ളി ചെറുതായി അരിഞ്ഞത് - 10

ഇഞ്ചി - ചെറുതായി അരിഞ്ഞത് ഒരു കഷ്ണം

പച്ചമുളക് -2

മുളക് പൊടി - 1 സ്പൂൺ

മല്ലിപ്പൊടി -1 1/ 2 സ്പൂൺ

മഞ്ഞൾപ്പൊടി -1/4 ടി സ്പൂൺ

തേങ്ങാപ്പാൽ -2കപ്പ് നേർപ്പിച്ചത്

തേങ്ങാപ്പാൽ - 1 കപ്പ് കട്ടി തേങ്ങാപ്പാൽ ( ഒന്നാം പാൽ )

വെളിച്ചെണ്ണ , ഉപ്പ്

തയ്യാറാക്കുന്ന വിധം

അൽപ്പം വലിയ കഷ്ണങ്ങൾ ആക്കിയ പച്ചമാങ്ങ മഞ്ഞൾപ്പൊടിയും ഉപ്പും അൽപ്പം മുളകുപൊടിയും ചേർത്ത് നന്നായി തിരുമ്മി വെക്കുക.മറ്റൊരു പാത്രത്തിൽ അരിഞ്ഞ ഉള്ളി , ഇഞ്ചി,പച്ചമുളക് എന്നിവ അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് മുളകുപൊടി ,മല്ലിപ്പൊടി ,മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇതു മാങ്ങയിൽ ചേർത്ത് നന്നായി ഒന്നുകൂടെ കൈകൊണ്ടു മിക്സ് ചെയ്യാം. ഒരു പാനിൽ / ചട്ടിയിൽ രണ്ടാം പാലൊഴിച്ചു മാങ്ങാക്കൂട്ടു ചേർത്ത് മീഡിയം തീയിൽഅടച്ചു വേവിക്കുക.

വെന്ത ശേഷം തീയ് കുറച്ചു ഒന്നാം പാൽ ചേർത്തിളക്കം.ഒരു കുഞ്ഞു കഷ്ണം പട്ട,കാൽ ടി സ്‌പൂൺ പെരും ജീരകപ്പൊടി എന്നിവ ചേർക്കാം.(optional ) കറിവേപ്പില വെളിച്ചെണ്ണയിൽ മൂപ്പിച്ചു താളിക്കാം.

mangacurr
Advertisment