മം​ഗ​ളൂ​രു വെ​ടി​വ​യ്പ്പില്‍ പോ​ലീ​സി​നെ വി​മ​ര്‍​ശി​ച്ച്‌ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി

നാഷണല്‍ ഡസ്ക്
Wednesday, February 19, 2020

ബം​ഗ​ളൂ​രു: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ മം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ര​ണ്ട് പേ​ര്‍ വെ​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. പോ​ലീ​സ് വ​രു​ത്തി​യ വീ​ഴ്ച​ക​ളും അ​തി​ക്ര​മ​ങ്ങ​ളും മ​റ​ച്ചു​വ​യ്ക്കാ​ന്‍ നി​ര​പ​രാ​ധി​ക​ളെ കേ​സി​ല്‍ കു​ടു​ക്കി​യെ​ന്ന് കോ​ട​തി വി​മ​ര്‍​ശി​ച്ചു.

കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ 21 പേ​ര്‍​ക്കും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രു​ടെ പ​രാ​തി​യി​ല്‍ ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ലെ​ന്നും കൊ​ല്ല​പ്പെ​ട്ട​വ​ര്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​ത് വീ​ഴ്ച മ​റ​യ്ക്കാ​നാ​ണെ​ന്നും കോ​ട​തി വി​മ​ര്‍​ശി​ച്ചു.

അ​റ​സ്റ്റി​ലാ​യ​വ​ര്‍​ക്കെ​തി​രെ വ്യാ​ജ തെ​ളി​വു​ക​ള്‍ കെ​ട്ടി​ച്ച​മ​യ്ക്കാ​ന്‍ മ​നഃ​പൂ​ര്‍​വം ശ്ര​മ​മു​ണ്ടാ​യി എ​ന്ന​തി​ന് രേ​ഖ​ക​ളു​ണ്ട്. ഇ​തി​ലൂ​ടെ ​നി​ര​പ​രാ​ധി​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​മാ​ണ് നി​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കി​യ​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

×