അറിവിന്റെ അക്ഷരങ്ങൾപകർന്ന "സില്ലമ്മയെ" കണ്ട മാണി.സി. കാപ്പനിത് ധന്യ മുഹൂർത്തം

New Update

അഞ്ചര പതിറ്റാണ്ടു മുമ്പ് താൻ അറിവിന്റെ അക്ഷരങ്ങൾ പകർന്നു നൽകിയ പ്രിയ ശിഷ്യൻ മാണി .സി. കാപ്പൻ എം .എൽ .എ .യെ കാണാൻ സി. സിൽവേരിയൂസ് പ്രായാധിക്യം മറന്ന് സ്കൂൾ മുറ്റത്ത് കാത്തു നിന്നു.

Advertisment

publive-image

ദേശീയ-സംസ്ഥാന കലാ - കായിക - ശാസ്ത്രമേളകളിലെ വിജയികളെ അനുമോദിക്കാൻ എത്തിയതായിരുന്നു പൂർവ്വ വിദ്യാർത്ഥികൂടിയായ മാണി സി കാപ്പൻ.

ചടങ്ങ് കഴിഞ്ഞ് എം എൽ എ പുറത്തേയ്ക്കു വന്നപ്പോൾ ഒരു റോസാപ്പൂവുമായി സി. സിൽവേരിയൂസ് എം എൽ എ യുടെ മുന്നിലേയ്ക്ക് എത്തി. മുൻ അധ്യാപികയെ കണ്ടപ്പോൾ " അയ്യോ സില്ലമ്മയല്ലേ ഇതെന്ന് " ചോദിച്ചു മാണി സി കാപ്പൻ തൊഴുകൈകളോടെ അടുത്ത് ചെന്ന് അനുഗ്രഹം തേടി. സ്നേഹാന്വേഷണങ്ങൾ പരസ്പരം കൈമാറി. തുടർന്ന് കൈയ്യിൽ കരുതിയിരുന്ന റോസാപുഷ്പം സിസ്റ്റർ എം എൽ എ യ്ക്ക് കൈമാറി.

സെന്റ് മേരീസ് എൽ പി സ്കൂളിൽ രണ്ടാം ക്ലാസിലാണ് മാണി സി കാപ്പനെ പഠിപ്പിച്ചത്. പഠിക്കുമ്പോൾ ഒരു സാധാരണ വിദ്യാർത്ഥി മാത്രമായിരുന്നു മാണി സി കാപ്പനെന്ന് സിൽവേരിയൂസ് ഓർമ്മയിൽ നിന്നും പറഞ്ഞു. ആശംംസകൾ നേർന്നാണ് പ്രിയശിഷ്യനെ ഈ അധ്യാപിക യാത്രയാക്കിയത്. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന സിൽവേരിയൂസ് 1963 ലാണ് കാപ്പനെ പഠിപ്പിച്ചത്.

Advertisment