മാണി സി കാപ്പൻ പുതിയ പാർട്ടി രൂപീകരിക്കുന്നു

New Update

പാലാ; യുഡിഎഫ് പ്രവേശനത്തിനു ശേഷം പാലായിൽ ചേർന്ന മാണി സി കാപ്പൻ വിഭാഗം പുതിയ പാർട്ടി രൂപീകരിക്കുന്നതിനായുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചു.

Advertisment

publive-image

28 ആം തിയതിയ്ക്കകം എല്ലാ ജില്ലാ കമ്മിറ്റികളും പുനസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പുതിയ പാർട്ടിയുടെ ഭരണഘടന, പേര്, കൊടി, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചു തീരുമാനിക്കാൻ മാണി സി കാപ്പൻ എം എൽ എ ചെയർമാനും അഡ്വ ബാബു കാർത്തികേയൻ കൺവീനറുമായി പത്തംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി.

സർക്കാരിൽ നിന്നും ലഭിച്ച കോർപ്പറേഷൻ ചെയർമാൻ, ബോർഡ് മെമ്പർ തുടങ്ങിയ സ്ഥാനങ്ങൾ മാണി സി കാപ്പനോടൊപ്പമുള്ളവർ ഉടൻ രാജിവയ്ക്കും.

സലീം പി മാത്യു, സുൾഫിക്കർ മയൂരി, പി ഗോപിനാഥൻ, ബാബു കാർത്തികേയൻ, ബാബു തോമസ്, കടകംപള്ളി സുകു, സാജു എം ഫിലിപ്പ്, ഷൈനി കൊച്ചു ദേവസി, എം ബലരാമൻ നായർ, ഫൈസൽ പി എച്ച് തുടങ്ങിയവർ പങ്കെടുത്തു.

Advertisment