Advertisment

മാണിസാറിന്‍റെ ഓര്‍മ്മയില്‍ വിതുമ്പി , ഓസ്ട്രിയയിലെ മലയാളികൾ

New Update
Advertisment
publive-image
വിയന്ന . മാണിസാറിന്‍റെ ഓര്‍മ്മയില്‍ വിതുമ്പി , ഓസ്ട്രിയയിലെ മലയാളികൾ . ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ഇന്നലെ പ്രവാസി കേരള കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലാണ് കെ.എം മാണി അനുസ്മരണ യോഗം നടന്നത് . കേരളം കണ്ട ഏറ്റം ജനകീയനായ മാണിസാറിന്റെ സംസകാരത്തോടനുബന്ധിച്ചാണ് യോഗം സംഘടിപ്പിച്ചത് .
publive-image
മലയാളിക്ക് ഏറ്റവും പ്രീയപ്പെട്ട , സ്നേഹംകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ കരുത്തുറ്റ നേതാവായിരുന്ന കെ എം മാണി മണ്മറയുന്ന ദിനമായിരുന്ന ഏപ്രിൽ പതിനൊന്നാം തിയതി വ്യാഴാഴ്ച അദ്ദേഹത്തിനെ അനുസ്മരിക്കുവാൻ വിയന്നയിൽ അദ്ദേഹത്തെ സ്നേഹിച്ചിരുന്നവരെല്ലാവരും ഒത്ത് കൂടി.
യോഗത്തില്‍ സംസാരിച്ചവര്‍ മാണിസാര്‍ തങ്ങള്‍ക്കു നല്‍കിയ സ്നേഹ വായ്പ് പങ്കു വെക്കുകയും . കെ എം മാണി എന്ന വ്യക്തി ഓരോരുത്തരുടെയും ജീവിതത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തിയിരുന്നു എന്നും . നമ്മുടെ ഓരോരുത്തരുടെയും ആവേശവും ആശ്രയവും ആയിരുന്ന മാണിസാറിന്റെ വിയോഗം സമാനതകളില്ലാത്തതാണെന്നും അനുസ്മരിച്ചു .
വിയന്നയിലെ ഐബെൻ ഗാസ്സേയില്‍ , ജോർജ് ഐക്കരേട്ടിന്റെ അദ്ധ്യക്ഷതയില്‍ യോഗം ആരംഭിച്ചു.ഈശ്വര പ്രാർത്ഥനക്കുശേഷം ,റോയി ഐക്കരേട്ട്‌ സ്വാഗതവും സണ്ണി മണിയഞ്ചിറ, ജിമ്മി തോമസ് കുടിയത്തുകുഴിപ്പില്‍ , എബി പാലമറ്റം, ജോജി മോൻ , മാത്യു ചെറിയൻകാലായിൽ എന്നിവർ മാണിസാറിന്റെ സേവനങ്ങളെ അനുസ്മരിച്ചു സംസാരിച്ചു .അവറാച്ചൻ കെ യോഗത്തിനു നന്ദി അറിയിച്ചു സംസാരിച്ചു .അനുസ്മരണ സമ്മേളനത്തിനുവേണ്ട ക്രമീകരണങ്ങള്‍ നടത്തിയത് ജോജോ ഐക്കര, ലിന്റോ പാലക്കുടി എന്നിവരാണ്.
Advertisment