Advertisment

കാണാൻ ആഗ്രഹിക്കുന്നവർക്കായി എല്ലായ്പ്പോഴും പൂക്കളുണ്ടെന്ന് മഞ്ജു വാര്യർ;ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. സാക്ഷ്യമെന്ന സിനിമയിലൂടെ തുടങ്ങിയ അഭിനയ ജീവിതം ചതുര്‍മുഖത്തിലെത്തി നില്‍ക്കുകയാണ്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോഴും ആരാധകര്‍ താരത്തിനൊപ്പമായിരുന്നു. വേറിട്ട മേക്കോവറുകളുമായും താരം ഞെട്ടിക്കാറുണ്ട്.

സ്വന്തം പേരില്‍ ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ താരം. ഇപോഴിതാ ദിവസം കഴിയുന്തോറം പ്രായം കുറയുന്നതുപോലെ തോന്നിപ്പിക്കുന്ന ഒരു ഫോട്ടോയാണ് താരം പങ്കുവെച്ച് എത്തിയിരിക്കുന്നത്. ഇത് ആരാധകര്‍ക്കിടയിൽ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

മുടിയില്‍ പൂവ് വെച്ചിട്ടുള്ള ഒരു ഫോട്ടോയാണ് മഞ്‍ജു വാര്യര്‍ പങ്കുവെച്ചത്. കാണാൻ ആഗ്രഹിക്കുന്നവർക്കായി എല്ലായ്‍പ്പോഴും പൂക്കൾ ഉണ്ട് എന്നാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് ക്യാപ്ഷനുമായി എത്തിയിരിക്കുന്നത്. മഞ്‍ജു വാര്യര്‍ വീണ്ടും ക്യൂട്ടായെന്നാണ് മിക്ക കമന്റുകളും.

കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഈ ഫോട്ടോയെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

cinema
Advertisment