മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും

നാഷണല്‍ ഡസ്ക്
Tuesday, February 23, 2021

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. മുഖ്യമന്ത്രി മമതാ ബാനര്‍ജി നയിക്കുന്ന റാലി നാളെ ഹുഗ്ലി ജില്ലയിലെത്തുമ്പോഴായിരിക്കും തിവാരി ഔദ്യോഗികമായി പാര്‍ട്ടിയുടെ ഭാഗമാകുക. തിവാരിക്ക് പുറമെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ഏതാനും നേതാക്കളും തൃണമൂലില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

×