മന്‍സൂറിന്റെ ശരീരത്തില്‍ കാല്‍മുട്ടില്‍ അല്ലാതെ മറ്റ് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്: മരിച്ചത് രക്തം വാർന്ന്

New Update

publive-image

കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട മൻസൂറിന്റെ ശരീരത്തിൽ കാൽമുട്ടിൽ അല്ലാതെ മറ്റ് ഗുരുതരമായ പരിക്കുകൾ ഉണ്ടായിട്ടില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്.

Advertisment

മൻസൂർ മരിച്ചത് രക്തം വാർന്നാകാമെന്നാണ് പ്രാഥമിക നിഗമനം. ഓപ്പൺ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് കണ്ണൂർ കുത്തുപറമ്ബ് മുക്കിലെ പീഡികയിൽ മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയത്.

22 കാരനായ മൻസൂറിനെ അച്ഛന്റെ മുന്നിൽവെച്ച്‌ ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഘർഷത്തിൽ മൻസൂറിന് വെട്ടേറ്റത്. മൻസൂറിന്റെ സഹോദരൻ മുഹ്‌സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

Advertisment