ന്യൂഡല്‍ഹി: രേഖകളുണ്ടായിട്ടും വിമാനത്തില്‍ കയറാന്‍ 10,000 രൂപ ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ ജീവനക്കാര്‍ തടഞ്ഞുവച്ച് അപമാനിച്ചുവെന്ന് ഇന്ത്യയുടെ ഒളിംപിക്സ് പിസ്റ്റള്‍ ഷൂട്ടര്‍ മനു ഭാകര്‍. കേന്ദ്രമന്ത്രിമാരെ ടാഗ് ചെയ്ത് മനു ട്വിറ്ററില്‍ നല്കിയ സന്ദേശത്തെ തുടര്‍ന്നു കായികമന്ത്രി കിരണ്‍ റിജുജു ഇടപെട്ടാണ് മനുവിന്റെ ഭോപ്പാല്‍ യാത്ര സാധ്യമാക്കിയത്.
പരിശീനത്തിനുള്ള തോക്കുകളുമായി ഡല്‍ഹില്‍ നിന്നു ഭോപ്പാലിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് 19-കാരിയായ താരത്തെ ഉദ്യോഗസ്ഥര്‍ അപമാനിച്ചത്. ടോക്കിയോ ഒളിന്പിക്സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണു മനു ഭാകര്‍.
കായിക പരിശീലനത്തിനുള്ള രേഖകളും ഡിജിസിഎ പെര്‍മിറ്റും കാണിച്ചിട്ടും 10,200 രൂപ നല്‍കിയാലേ വിമാനത്തില്‍ കയറാന്‍ അനുമതി നല്‍കൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നു മനു പറയുന്നു. മനോജ് ഗുപ്തയെന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന് ക്രിമിനലിനെ പോലെയാണു തന്നോടു പെരുമാറിയതെന്നും അവര്‍ പരാതിപ്പെട്ടു.
അനാവശ്യമായി തന്നെ അപമാനിച്ച രണ്ട് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മനു ഭാകര്‍ ആവശ്യപ്പെട്ടു. ഇവരുടെ ഫോട്ടോകളും മനു ട്വിറ്ററില്‍ പങ്കുവച്ചു. എപ്പോഴും കായിക താരങ്ങളെ അപമാനിക്കരുതെന്നും പണം ആവശ്യപ്പെടരുതെന്നും മനു ഭാകര്‍ പറഞ്ഞു.
എന്നാല്‍ രേഖകള്‍ ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്ന് എയര്‍ ഇന്ത്യ അവകാശപ്പെട്ടു. തങ്ങളുടെ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ പിന്നീട് എയര്‍ ഇന്ത്യ ക്ഷമ ചോദിച്ചു.
IGI Delhi .Going to Bhopal (MP Shooting Acadmy
— Manu Bhaker (@realmanubhaker) February 19, 2021
For my training i need to carry weapons and ammunition, Request @airindiain Officials to give little respect or at least don’t Insult players every time &please don’t ask money. I Have @DGCAIndia permit @HardeepSPuri@VasundharaBJPpic.twitter.com/hYO8nVcW0z