Advertisment

അസിഡിറ്റി നിങ്ങളെ അലട്ടുന്നുണ്ടോ?: യോ​ഗയിലെ മാരീചാസനം പരീശീലിക്കാം

New Update

പതിവായുള്ള യോഗ ശീലം നിങ്ങളുടെ ശാരീരിക ഊർജ്ജത്തെ സന്തുലിതമാക്കാനും വഴക്കം വർദ്ധിപ്പിക്കാനും മാനസിക സമ്മർദ്ദം കുറയ്ക്കാനുമെല്ലാം സഹായകമാകും. ദിവസേന യോ​ഗ പരിശീലിച്ചാൽ ഒരു വ്യക്തിയുടെ ജീവിതത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കുന്നതിനും മെച്ചപ്പെട്ട രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, യോഗ മികച്ചതാണ്.

Advertisment

publive-image

യോഗയിൽ നിരവധി ശ്വസന വ്യായാമങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ, അതിൽ നിന്ന് ഏറ്റവും പ്രയോജനം ലഭിക്കുന്നത് നമ്മുടെ ശ്വസനവ്യവസ്ഥയ്ക്കാണ്. ഇത് ശരിയായ രക്തചംക്രമണം ഉണ്ടാകുവാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ നമ്മുടെ ഹൃദയാരോഗ്യവും യോഗയിലൂടെ മെച്ചപ്പെടുന്നതാണ്.

publive-image

അസിഡിററി പലരേയും അലട്ടുന്ന ആരോഗ്യ പ്രശ്‌നം തന്നെയാണ്. കഴിയ്ക്കുന്ന ചില ഭക്ഷണങ്ങളും ജീവിത ശൈലികളുമെല്ലാം തന്നെ ഈ പ്രശ്‌നത്തിനു കാരണമാകുന്നു. ഇതിനായി ചില യോഗാ രീതികളുണ്ട്. അസിറ്റിയ്ക്കു പരിഹാരമാകുന്ന യോഗാരീതികള്‍. ഇതിലൊന്നാണ് മാരീചാസനം. അസിഡിറ്റിയ്ക്കു പരിഹാരമാകുന്ന, ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. ഇതിനായി ആദ്യം കാലുകള്‍ നിവര്‍ത്തിയിരിയ്ക്കുക.

ഒരു കാല്‍ മടക്കി മറഅറ്റത്ത് കാല്‍ നിവര്‍ത്തി വയ്ക്കുക. നിവര്‍ത്തി വച്ചിരിയ്ക്കുന്ന കാലിന്റെ അറ്റത്തേയ്ക്ക് നടു വളച്ചു വിരലുകളില്‍ പിടിയ്ക്കുക. കഴിയുന്നത്ര സമയം ഇതേ രീതിയില്‍ ഇരിയ്ക്കുകയും വേണം. ഇത് അടുത്ത കാല്‍ മടക്കിയും ഇതേ രീതിയില്‍ പരീക്ഷിയ്ക്കാം. ഇത് മാറി മാറി ദിവസവും കഴിയുന്നത്ര തവണ ചെയ്യാം. അസിഡിറ്റിയ്ക്കു പരിഹാരമാണ് മാരീചാസനം എന്ന ഈ പ്രത്യേക യോഗാപോസ്. ഇത് നട്ടെല്ലിനും അരക്കെട്ടിനുമെല്ലാം ഉറപ്പു നല്‍കുന്ന യോഗാ പോസ് കൂടിയാണ്.

ശരീരത്തിന്റെ തളര്‍ച്ച മാറ്റുവാന്‍ ഏറെ ഉത്തമമാണ് ഈ പ്രത്യേക യോഗാപോസ്. ഇത് ശ്വാസോച്ഛാസം ശക്തിയായി നടക്കാന്‍, ശ്വസന തടസങ്ങള്‍ നീങ്ങാന്‍ ഏറെ നല്ലതാണ്. ആര്‍ത്തവ കാല വേദനകള്‍ക്കും അസ്വസ്ഥതകള്‍ക്കും ഇതു നല്ലൊരു മരുന്നു കൂടിയാണ്. സ്ത്രീകളുടെ പെല്‍വിക് ഏരിയായിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണിത്.

Advertisment