Advertisment

അമേരിക്കന്‍ മലയാളി ബാലിക മറിയ സൂസന്‍ ശാമുവേല്‍ ആലപിച്ച രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു

New Update

publive-image

Advertisment

ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്കിന്റെ തലസ്ഥാനമായ ആല്‍ബനിയില്‍ താമസക്കാരിയായ മറിയ സൂസന്‍ ശാമുവേല്‍ എന്ന കൊച്ചുകലാകാരി വീണ്ടും സംഗീതലോകത്തെ വിസ്മയപ്പെടുത്തി തന്റെ രണ്ടാമത്തെ ഗാനവും ഡിസംബര്‍ 10-ന് യൂട്യൂബിലൂടെ റിലീസ് ചെയ്തു.

ആല്‍ബനിയില്‍ സ്ഥിരതാമസക്കാരും ഐ.ടി. പ്രൊഫഷണലുകളുമായ മാത്യു ശാമുവേല്‍ - സുമം ശാമുവേല്‍ ദമ്പതികളുടെ മകളായ മറിയ സൂസന്‍ ശാമുവേല്‍ (13) ആലപിച്ച്, കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ "ബെത്‌ലഹേമിലെ ഒരു പുല്‍ക്കൂട്ടില്‍" എന്ന ക്രിസ്മസ് ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഈ കൊച്ചുമിടുക്കി വളരെ അക്ഷര സ്ഫുടതയോടെയാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

publive-image

സംഗീത സം‌വിധായകന്‍ ബിജോയ് ചാങ്ങേത്ത് (കുവൈറ്റ്) രചനയും സംഗീതവും നിര്‍‌വ്വഹിച്ചിട്ടുള്ള "മഞ്ഞിന്‍‌തുള്ളി പോലെ… ക്രിസ്മസ് വന്നിതാ" എന്ന പുതിയ ഗാനം മറിയ ആലപിച്ചിരിക്കുന്നത് ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത പിന്നണിഗായകന്‍ ഫ്രാങ്കോയുമൊത്താണ്.

ബിജോയ് ചാങ്ങേത്ത് മുമ്പും നിരവധി നല്ല ഗാനങ്ങള്‍ രചിച്ച് സംഗീതസം‌വിധാനം നിര്‍‌വ്വഹിച്ചിട്ടുണ്ട്. തമിഴ് സിനിമാ ലോകത്ത് നിരവധി ഗാനങ്ങൾക്ക് മാന്ത്രിക വിരലുകൾ ചലിപ്പിച്ച ജയകൃഷ്ണനും ഒന്നിക്കുന്ന ഈ മനോഹര ഗാനം "മൈ സാന്റാ" എന്ന ആല്‍ബത്തിലൂടെ ജനഹൃദയങ്ങളിലേക്കെത്തുന്നു.

മറിയയുടെ സംഗീത യാത്രയില്‍ ഗായകന്‍ ഫ്രാങ്കോയുടെ പങ്ക് വളരെ വലുതായിരുന്നു എന്ന് പിതാവ് മാത്യു ശാമുവേല്‍ (സുനില്‍) പറഞ്ഞു. അദ്ദേഹമാണ് തെറ്റുകള്‍ തിരുത്തി മറിയയുടെ ആലാപനം മികച്ചതാക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

രേവതി ശ്രീധരന്‍റെ കീഴില്‍ കര്‍ണാടക സംഗീതത്തില്‍ പരിശീലനം നേടുന്ന മറിയ, സുജാത ശരത്ത് എന്ന നൃത്താദ്ധ്യാപികയുടെ കീഴില്‍ ഭരത നാട്യവും പരിശീലിക്കുന്നുണ്ട്.

publive-image

കണക്റ്റിക്കട്ട് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ സജീവാംഗങ്ങളാണ് മറിയയും കുടുംബവും. പിതാവ് മാത്യു ശാമുവേല്‍ അടൂരിനടുത്തുള്ള കൊടുമണ്‍ സ്വദേശിയും മാതാവ് സുമം ശാമുവേല്‍ പത്തനാപുരം സ്വദേശിനിയുമാണ്. പത്തു വയസ്സുകാരന്‍ ജെറോം സഹോദരനാണ്.

ഈ ഗാനത്തിന്റെ പകർപ്പവകാശം 'ഗോഡ് ലവ്സ് യു' യൂട്യൂബ് ചാനലിനാണ്. മലയാളി റേഡിയോ യുഎസ്എ, ട്രംപറ്റ് മീഡിയ, ചങ്ങേത്ത് മ്യൂസിക്, ഫ്രാങ്കോ ഒഫീഷ്യല്‍ എഫ്ബി പേജ് എന്നിവയാണ് മറ്റ് മാധ്യമ പങ്കാളികൾ. വിവരങ്ങള്‍ക്ക്: മാത്യു ശാമുവേല്‍ 512 417 5458, mathew.samuel24@gmail.com

യൂട്യൂബ് ലിങ്ക്: ">

us news
Advertisment